വിദ്യാ ബാലന്‍ ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റാക്കിയ തെന്നിന്ത്യന്‍ മാദക നടി സില്‍ക്ക് സ്മിതയുടെ ജീവിതം അനാവരണം ചെയ്ത ഡര്‍ട്ടി പിക്ചര്‍ തമിഴിലെടുത്താല്‍ സില്‍ക്കാവാന്‍ തയ്യാറാണെന്ന് മാദകതാരം നമിത.തനിക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സില്‍ക്ക് സ്മിതയെന്നും അതുകൊണ്ട് തന്നെ അങ്ങനെയൊരു ഓഫര്‍ വന്നാല്‍ നിരസിക്കില്ലെന്നും തെന്നിന്ത്യന്‍ ഗ്‌ളാമര്‍ഗേള്‍ കൂട്ടിച്ചേര്‍ത്തു.
സില്‍ക്ക് സ്മിതയുടെ വേഷം അവതരിപ്പിക്കുമോയെന്ന് പലരും എന്നോട് ചോദിച്ചിക്കുന്നുണ്ട്. ഓഫര്‍ ലഭിച്ചാല്‍ മറ്റെല്ലാ സിനിമകള്‍ക്കുമുള്ള കാള്‍ഷീറ്റ് അഡ്ജസ്റ്റ് ചെയ്ത് ചിത്രത്തിനായി ഡേറ്റ് നല്‍കും- നമിത പറഞ്ഞു.വിദ്യയുടെ ‘ഡേര്‍ട്ടി പിക്ചര്‍’ താന്‍ കണ്ടുവെന്നും നമിത പറഞ്ഞു. തമിഴില്‍ സില്‍ക്കിന്റെ വേഷം അഭിനയിക്കാന്‍ തന്നോളം പോന്ന നടി ഇല്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഈ മാദക നടി വ്യക്തമാക്കി. മലയാളത്തിലും കന്നഡയിലും ചിത്രം ഒരുങ്ങുന്നുമുണ്ട്.അമിത വണ്ണം കുറയ്ക്കുന്നതിനായി താന്‍ കഠിനമായ വ്യായാമം ചെയ്യുകയാണെന്നും ആരാധകരെ അമ്പരിപ്പിക്കുന്ന രൂപത്തില്‍ തിരിച്ചുവരുമെന്നും നമിത ഉറപ്പു നല്‍കുന്നു.

No comments:
Post a Comment