Saturday, July 14, 2012

ഗ്ലാമര്‍ ആകും ! ഏതറ്റം വരെയും


 മലയാളികളായ യുവനടികള്‍ അല്പം കൂടി മോഡേണാകാനുള്ള ശ്രമത്തിലാണെന്ന് കരുതപ്പെടേണ്ടിയിരിക്കുന്നു. അയല്‍വീട്ടിലെ പെണ്‍കുട്ടി എന്നൊന്നും ആരും കരുതിയിട്ട് കാര്യമില്ലെന്നാണോ ഇവരുടെ ചിന്തയെന്ന് വ്യക്തമല്ല. ഗ്ലാമറസാകാന്‍ തനിക്ക് യാതൊരു മടിയുമില്ല എന്നു പ്രഖ്യാപിച്ച് ഒടുവില്‍ രംഗത്ത് വന്നിരിക്കുന്നത് ഇനിയ എന്ന തിരുവനന്തപുരം സ്വദേശിനിയാണ്. മലയാളത്തില്‍ നിന്ന് കോളിവുഡിലെത്തിയ ഇനിയ, സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട് വരുന്നതേയുള്ളൂ. ശന്തനു ഭാഗ്യരാജ് നായകനാകുന്ന 'അമ്മാവിന്‍ കായ്‌പേശി’ എന്ന ചിത്രത്തിലാണ് ഇനിയ ഇപ്പോള്‍ അഭിനയിക്കുന്നത്. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്ന ചിത്രമാണ് മലയാളത്തില്‍ ഇനിയയുടേതായി പുറത്തിറങ്ങാനുള്ളത്.


തിരുവനന്തപുരം വിട്ട് ചെന്നൈയില്‍ കോളിവുഡിലെത്തി ഒരു കൈ പയറ്റി നോക്കിയെങ്കിലും അയലത്തെ പെണ്‍കുട്ടി ഇമേജുള്ള കഥാപാത്രങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ താന്‍ ഈയൊരു ടൈപ്പില്‍ മാത്രം ഒതുങ്ങി കഴിയാന്‍ തയ്യാറല്ലെന്ന് ഇനിയ പ്രഖ്യാപിച്ച് കഴിഞ്ഞു. ''എനിക്ക് ഇപ്പോഴും ലഭിക്കുന്നത് അയലത്തെ കുട്ടിയുടെ വേഷങ്ങളാണ്. എന്നാല്‍ തെന്നിന്ത്യയിലെ ഗ്ലാമര്‍ താരങ്ങളായ അനുഷ്‌ക ഷെട്ടിയെയും തമന്നയെയും പോലെ ഗ്ലാമറസാകാന്‍ എനിക്കും കഴിയും. അതിന് എല്ലാവര്‍ക്കും വേണ്ടത് ഒരു പ്ലാറ്റ്ഫോമാണ്''- ഇനിയ പറയുന്നു.


ഗ്ലാമര്‍ റോളുകളോട് തനിക്ക് അലര്‍ജിയില്ലെന്ന് തുറന്നു പറഞ്ഞ ഇനിയ, ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന സന്ദേശമാണ് ഇതിലൂടെ നിര്‍മ്മാതാക്കള്‍ക്കും ആരാധകര്‍ക്കും നല്‍കുന്നത്. അനുഷ്‌കയുടെയും തമന്നയുടെയും ഗ്ലാമര്‍ പ്രദര്‍ശനത്തിനൊപ്പമോ അല്ലെങ്കില്‍ അതും കടന്നോ നില്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഏതറ്റം വരെ പോകണമെന്ന കാര്യം ആര്‍ക്കും ആലോചിക്കാവുന്നതേയുള്ളൂ. ഏതായാലും പൂനം പാണ്ഡേയും ഷെര്‍ലിന്‍ ചോപ്രയും സണ്ണി ലിയോണുമൊന്നും പോലെയാകുമെന്ന് പ്രഖ്യാപിച്ചില്ലല്ലോ എന്നോര്‍ത്ത് ആരാധകര്‍ക്ക് ആശ്വസിക്കാം.

No comments:

Post a Comment