മമ്മൂട്ടിയ്ക്കും ലാലിനും മലയാള സിനിമയില്‍ മാര്‍ക്കറ്റുണ്ടാവും. എന്നാല്‍ തെലുങ്കില്‍ സ്ഥിതി ഇതല്ല. അവിടെ നിത്യയാണ് താരം. 180, ഇഷ്‌ക് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നിത്യ നായികയായ മലയാള മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് തെലുങ്കില്‍ നല്ല മാര്‍ക്കറ്റാണെന്ന് ടോളിവുഡിലെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ സുനില്‍ പ്രശാന്ത് പറയുന്നു. നിത്യയുടെ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രം തെലുങ്കിലെത്തിക്കാനുള്ള അവകാശം സ്വന്തമാക്കിയത് സുനിലിന്റെ പ്രൊഡക്ഷന്‍ കമ്പനിയാണ്.
തെലുങ്കിലെ ഒന്നാം നമ്പര്‍ താരങ്ങള്‍ക്കൊപ്പമാണ് നിത്യയുടെ സ്ഥാനം. നടിയുടെ തെലുങ്ക് ചിത്രങ്ങള്‍ക്ക് മാത്രമല്ല ഏതു ഭാഷയിലുള്ള ചിത്രങ്ങള്‍ക്കും ടോളിവുഡില്‍ ഏറെ ആരാധകരുണ്ട്. നഗരപശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ളതും പ്രാദേശികമായ വേര്‍തിരിവില്ലാത്തതുമായ മലയാള ചിത്രങ്ങളാണ് തെലുങ്കില്‍ പൊതുവേ സ്വീകരിക്കപ്പെടുന്നത്. എന്നാല്‍ നിത്യ മേനോന്റെ 'തത്സമയം ഒരു പെണ്‍കുട്ടി' എന്ന സിനിമ ഇതിനേയും മറികടന്നിരിക്കുകയാണ്. ഒരു ഗ്രാമീണപെണ്‍കുട്ടിയുടെ കഥ പറയുന്ന ഈ ചിത്രത്തിനും തെലുങ്കില്‍ നല്ല വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.
തന്റെ ചിത്രങ്ങളായ ബിഗ് ബിയും അന്‍വറും മുന്‍പ് തെലുങ്കിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ടെങ്കിലും നിത്യ അഭിനയിച്ച ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് ഇവയേക്കാളൊക്കെ നല്ല ഓഫറാണ് ടോളിവുഡില്‍ നിന്ന് ലഭിച്ചതെന്ന് സംവിധായകന്‍ അമല്‍ നീരദ് പറയുന്നു. മലയാളത്തില്‍ വിലക്കിയാലും അന്യ ഭാഷകള്‍ക്ക് നിത്യയെ വേണമെന്ന് ചുരുക്കം.
No comments:
Post a Comment