സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും അവാര്‍ഡ് നല്‍കാന്‍ ചാനലുകള്‍ മത്സരിക്കുകയാണെന്ന് നടന്‍ മുകേഷ് മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. സൂപ്പര്‍താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കിയ ശേഷം ബാക്കി വരുന്നത് മാത്രമാണ് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതെന്നും നടന്‍ തുറന്നടിച്ചു. എന്നാല്‍ താന്‍ ആരേയും വേദനിപ്പിക്കാനായല്ല അത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് നടന്റെ വിശദീകരണം.
ടിവി അവതാരക അവാര്‍ഡിനെ കുറിച്ച് എന്തെങ്കിലും പറയണമെന്ന് നിര്‍ബന്ധിച്ചു. ഏത് അവാര്‍ഡും മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമെന്ന് ചുമ്മാ ഒരു പ്രസ്താവന പോലെ അങ്ങ് പറഞ്ഞുവെന്നേയുള്ളൂ. ഒരു ഹ്യൂമര്‍. എണ്‍പത് ശതമാനം ആളുകളും താന്‍ അത് നന്നായി പറഞ്ഞുവെന്ന അഭിപ്രായക്കാരായിരുന്നു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും മുകേഷ് പറഞ്ഞു.
ഒരു നേരമ്പോക്ക് എന്നതിലപ്പുറമൊന്നും താന്‍ ഉദ്ദേശിച്ചിട്ടില്ല. മമ്മൂക്കയുടേയുംലാലേട്ടന്റേയും കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്നാണ് താന്‍ അവസാനം പറഞ്ഞത്. അതു തന്നെയാണ് സത്യം. വാദിക്കേണ്ടത് വാദിക്കുകയും തിരുത്തേണ്ടത് തിരുത്തുകയും ചെയ്യുമ്പോള്‍ മാത്രമേ നല്ലൊരു റിലേഷന്‍ഷിപ്പ് ഉണ്ടാവുകയുള്ളൂവെന്നും നടന്‍ പറയുന്നു.
No comments:
Post a Comment