സെയ്ഫ് അലി ഖാന്‍ -കരീന വിവാഹം ഡിസംബറിലേക്ക് നീട്ടിയ വാര്‍ത്ത എത്തിയതോടെ ബോളിവുഡ് ലോകത്തെ ഒരു ചോദ്യം ഇതാണ്.... "പണി പാളുമോ ?"
എന്നാല്‍ വിവാഹം ഈ വര്‍ഷം അവസാനമേയുള്ളൂവെന്ന് നടന്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു. ഹിന്ദുമതാചാര പ്രകാരമായിരിക്കുമോ അതോ മുസ്‌ലിം ആചാരപ്രകാരമായിരിക്കുമോ വിവാഹം എന്നതിന് അത് തീര്‍ത്തും സ്വകാര്യമായിട്ടുള്ളതായിരിക്കുമെന്ന് സെയ്ഫ് അലിഖാന്‍ പറഞ്ഞു.
ഇതിനിടെ ചില മത ഭ്രാന്തന്മാര്‍ പോസ്റ്റര്‍ പതിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ലവ് ജിഹാദ് ആണ് വിഷയം.
കേരളത്തില്‍ കുറച്ചു കാലം ചര്‍ച്ചയായിരുന്ന ലൗ ജിഹാദ് ബി.ജെ.പി ആസ്ഥാനത്തും. മുസ്‌ലിം യുവാക്കള്‍ ഹിന്ദുപെണ്‍കുട്ടികളെ പ്രേമിച്ച് വിവാഹം കഴിച്ച് മതം മാറ്റുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെടുന്ന പോസ്റ്ററാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്.
ഭഗത്‌സിങ്ങ് ക്രാന്തിസേന എന്ന തീവ്രഹിന്ദു സംഘടനയുടേതാണ് പോസ്റ്റര്‍ എന്ന് ബി.ജെ.പി. വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 'ആന്‍റി ലൗ ജിഹാദ്' എന്ന സംഘടയുടെ പേരിലാണ് ഇത് പതിച്ചിട്ടുള്ളത്. വിവാദമായതോടെ പോസ്റ്റര്‍ പാര്‍ട്ടി ആസ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പച്ച ഷര്‍ട്ടിട്ട യുവാവിന്റെ പിറകില്‍ സഞ്ചരിക്കുന്ന യുവതിയുടെ ചിത്രം സഹിതമാണ് ഈ പോസ്റ്റര്‍. ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനും സെയ്ഫ് അലി ഖാനും ഇത്തരത്തില്‍ ഹിന്ദുയുവതികളെ വിവാഹം കഴിച്ചെന്നും പോസ്റ്റര്‍ പറയുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാനുള്ള നമ്പറും പോസ്റ്ററിലുണ്ട്.ഹിന്ദു യുവാക്കള്‍ ഇക്കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്ന ആവശ്യവുമുണ്ട്.അണ്ണഹസാരെ സംഘാംഗമായ പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ കോടതി മുറ്റത്ത് കൈയേറ്റം ചെയ്ത സംഘടനയാണ് ഭഗത്‌സിങ് ക്രാന്തി സേന.
വിവാഹം ഇത്രയും നീണ്ടു പോകുന്നതില്‍ ഏവര്‍ക്കും ആശങ്കയുണ്ട്. ഖാന് മാത്രം കൂസലില്ല എന്നും ശ്രുതിയുണ്ട് !
അപ്പോഴും ചോദ്യം ഉയരുന്നു... "പണി പാളുമോ ?"
No comments:
Post a Comment