Friday, July 20, 2012

ദിലീപ് തുറന്നുപറയുന്നു.!


മോഹന്‍ലാല്‍, അനുപം ഖേര്‍ എന്ന മഹാമേരുക്കളെ മറികടന്ന് തേടിയെത്തിയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ദിലീപ് അര്‍ഹിച്ചിരുന്നുവോ? അവാര്‍ഡ് പ്രഖ്യാപനം വന്നയുടനെ ഇങ്ങനെയൊരു വികാരമാണ് എങ്ങും നിന്നുമുയര്‍ന്നത്. സൂപ്പര്‍താരത്തിന് അവാര്‍ഡ് കിട്ടാത്ത ആരാധകരുടെ വികാരമല്ല ഇവിടെ പ്രകടിപ്പിയ്ക്കുന്നത്.
വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ അഭിനയം അത്ര മഹത്തരമായിരുന്നുവോയെന്നാണ് ചോദ്യം. അതേയെന്നാണ് ഉത്തരമെങ്കില്‍ ഒരു കാര്യമുറപ്പിയ്ക്കാം. പണ്ടേക്കു പണ്ടേ രണ്ടുമൂന്ന് സംസ്ഥാന അവാര്‍ഡുകളെങ്കിലും നടനെ തേടിയെത്തേണ്ടതായിരുന്നു.
നാടോടി മന്നന്റെ ലൊക്കേഷനില്‍ വെച്ചാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ച വിവരം ദിലീപ് അറിയുന്നത്. അവാര്‍ഡ് കിട്ടിയത് ഒരിടിവെട്ടായിപ്പോയെന്നായിരുന്നു ദിലീപ് ആദ്യം പ്രതികരണം. വ്യാഴാഴ്ച രാവിലെ ലൊക്കേഷനിലെത്തുമ്പോള്‍ ഉച്ചയ്ക്ക് ഒരു സ്‌റ്റേറ്റ് അവാര്‍ഡ് തന്നെ കാത്തിരിയ്ക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ദിലീപ് തുറന്നുപറയുന്നു.
എന്നാല്‍ ലാലും അനുപം ഖേഖുമൊക്കെ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ ഭാഗ്യത്തിന്റെ പിന്തുണയും ദിലീപിനുണ്ടായിരുന്നുവെന്നതാണ് സത്യം. അവാര്‍ഡ് നിര്‍ണയത്തിനായി നാല്‍പത് സിനിമകള്‍ കണ്ട ജൂറിയ്ക്ക് ഏറ്റവും തലപുകയ്‌ക്കേണ്ടി വന്നത് മികച്ച നടനെ കണ്ടെത്തുന്ന കാര്യത്തിലായിരുന്നു.
ബ്ലെസ്സി സംവിധാനം ചെയത' പ്രണയം എന്ന ചിത്രത്തില്‍ ഉജ്ജ്വല അഭിനയം കാഴ്ച വെച്ച മോഹന്‍ലാലിന്റെ മാത്യൂസ് മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് ജൂറി ആദ്യമേ വിലയിരുത്തിയിരുന്നു. എ്ന്നാല്‍ ലാലിനൊപ്പം തന്നെ നില്‍ക്കുന്ന അനുപം ഖേറിന്റെ വേഷവും മികച്ചതാണെന്ന അഭിപ്രായവും ഒരു വിഭാഗം അംഗങ്ങള്‍ പ്രകടിപ്പിച്ചു.
ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിയ്ക്കുന്ന കാര്യത്തില്‍ ലാലിനെ കടത്തിവെട്ടുന്ന പ്രകടനമാണ് പലപ്പോഴും അനുപം ഖേര്‍ കാഴ്ച വച്ചതെന്നും അതിനാല്‍ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കണമെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. അങ്ങനെയാണെങ്കില്‍ രണ്ടുപേര്‍ക്കുമായി അവാര്‍ഡ് പങ്കുവയ്ക്കാമെന്നൊരു നിര്‍ദ്ദേശം ഉരുത്തിരിഞ്ഞുവന്നു.

No comments:

Post a Comment