ദിലീപിനും മമ്മൂട്ടിക്കും പിന്നാലെ ഇതാദ്യമായി മോഹന്‍ലാല്‍ ജോണി ആന്റണി ചിത്രത്തില്‍ നായകനാകുന്നു. ജോണി ആന്റണിയുടെ ആദ്യകാല ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉദയ്കൃഷ്ണ-സിബി.കെ തോമസ് ടീമാണ് ആറ് മുതല്‍ അറുപത് വരെ എന്ന പുതിയ ചിത്രത്തിനും രചനനിര്‍വഹിച്ചിരിക്കുന്നത്. പതിവ് പോലെ കോമഡിക്ക് പ്രാധാന്യമുള്ള സിനിമ തന്നെയായിരിക്കും ആറ് മുതല്‍ അറുപത് വരെയുമെന്നാണ് റിപ്പോര്‍ട്ട്.
മേജര്‍ രവി ചിത്രമായ കര്‍മ്മയോദ്ധയ്ക്ക് ശേഷം സപ്തംബര്‍ രണ്ടാം വാരത്തോടെ ആറ് മുതല്‍ അറുപത് വരെയുടെ ഷൂട്ടിങ് ആരംഭിക്കും. ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയ് തോമസ് ശക്തികുളങ്ങരയാണ് സിനിമ നിര്‍മ്മിക്കുന്നത്. റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ഹലോ നിര്‍മ്മിച്ചുകൊണ്ടാണ് ജിതിന്‍ ആര്‍ട്‌സ് മലയാള സിനിമയില്‍ നിര്‍മ്മാണരംഗത്തെത്തിയത്. ജോണി ആന്റണി ഒരുക്കിയ താപ്പാന ചിത്രീകരണം പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ഓണം റംസാന്‍ റിലീസായി താപ്പാന തിയേറ്ററുകളിലെത്തും.

No comments:
Post a Comment