ഒരു ഹിറ്റ് പ്രതീക്ഷിച്ച് ജി എസ് വിജയന്‍
മമ്മൂട്ടിയുടെ ഡേറ്റ് വാങ്ങി ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് 'ചരിത്രം' എന്ന സിനിമ സംവിധാനം ചെയ്ത് വെള്ളിത്തിരയിലേക്ക് എത്തിയ വിജയനു വിരലിലെണ്ണാവുന്ന ചിത്രങ്ങളെ സ്വന്തം പേരില്‍ കുറിക്കാന്‍ കഴിഞ്ഞുള്ളു. ഒരു മേജര്‍ ഹിറ്റിനു വേണ്ടി ഇരുപത്തിമൂന്നു വര്‍ഷമായി കാത്തിരിക്കുന്നു. ഇപ്പോള്‍ പന്ത്രണ്ട് വര്‍ഷത്തിനു ശേഷമാണ് ഒരു ചിത്രമൊരുക്കുന്നത്. സുരേഷ് ഗോപി അഭിനയിച്ച് രണ്ടായിരത്തില്‍ പുറത്തിറങ്ങിയ 'കവര്‍ സ്റ്റോറി' ആണ് വിജയന്റെ അവസാന ചിത്രം. മടങ്ങി വരവിനും മമ്മൂട്ടി ചിത്രം തന്നെയാണ് വിജയന്‍ ഒരുക്കുന്നത്. ചിത്രം; മലബാര്‍ .
മലയാളത്തിന്റെ ബെസ്റ്റ് ആക്ടറും, തുറുപ്പു ഗുലാനും, ബിഗ് ബിയും ഒക്കെയായിരുന്ന മമ്മുക്ക ബോംബേ മാര്‍ച്ച് പന്ത്രണ്ടാം തീയതി കഴിഞ്ഞപ്പോള്‍ മുതല്‍ വലിയ കഷ്ടകാലത്തിലാണ്. വെനീസിലെ വ്യാപാരിയുടെ കച്ചോടം പൂട്ടി, കോബ്ര തിരിഞ്ഞു കടിച്ചു, പിന്നെ കിങ്ങും കമ്മീഷണറും ഒന്നിച്ചു ശ്രമിച്ചിട്ടു പോലും രക്ഷപെട്ടില്ല. ഒരു പിടിവള്ളിയാകുമെന്ന പ്രതീക്ഷയിലാണ് അടുത്ത ചിത്രം സ്വയം നിര്‍മ്മിക്കുന്നത്. (അതോ കാശ് മുടക്കാന്‍ ആളെ കിട്ടാഞ്ഞോ?) വെള്ളിമലയിലെ ജവാന്‍ വെള്ളിടി വെട്ടിക്കുമോയെന്നു കാത്തിരിക്കണം. അതെന്തായാലും കിട്ടിയാ കിട്ടി പോയാല്‍ പോയി എന്ന അവസ്ഥയിലായെന്ന് ഒരു സംശയം; അതുകഴിഞ്ഞ് ഇറങ്ങുന്നസിനിമ സൂപ്പര്‍ ഹിറ്റ് ആക്കിയേ അടങ്ങൂ എന്ന വാശിയിലാണ്മമ്മൂട്ടി എന്നു തോന്നുന്നു. പുതുതലമുറ സിനിമയുടെ വിജയത്തിന്റെ പ്രധാനചേരുവയും, രാശിയുമായി കരുതപ്പെടുന്ന അനൂപ് മേനോന്റെ ഒപ്പം ആണ് അടുത്ത ചിത്രം; മലബാര്‍ . അനൂപ് മേനോന്‍മാത്രമല്ല, ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന ഘടകം രഞ്ജിത് ആണ്. ഹിറ്റ് മേക്കര്‍ രഞ്ജിത് ആണ് മലബാറിനു തിരക്കഥയൊരുക്കുന്നത്.
മമ്മൂട്ടിയുടെ മാത്രമല്ല, മറ്റൊരാളുടെ തിരിച്ചു വരവിനു കൂടി വേദിയൊരുക്കാനുള്ള ശ്രമമാണ് ഈ ചിത്രം. സംവിധായകന്‍ ജി എസ് വിജയന്‍ ആണ് ഒരു ഹിറ്റ് പ്രതീക്ഷിച്ച് ഇറങ്ങുന്നത്. മമ്മൂട്ടിയുടെ ഡേറ്റ് വാങ്ങി ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് 'ചരിത്രം' എന്ന സിനിമ സംവിധാനം ചെയ്ത് വെള്ളിത്തിരയിലേക്ക് എത്തിയ വിജയനു വിരലിലെണ്ണാവുന്ന ചിത്രങ്ങളെ സ്വന്തം പേരില്‍ കുറിക്കാന്‍ കഴിഞ്ഞുള്ളു. ഒരു മേജര്‍ ഹിറ്റിനു വേണ്ടി ഇരുപത്തിമൂന്നു വര്‍ഷമായി കാത്തിരിക്കുന്നു. ഇപ്പോള്‍ പന്ത്രണ്ട് വര്‍ഷത്തിനു ശേഷമാണ് ഒരു ചിത്രമൊരുക്കുന്നത്. സുരേഷ് ഗോപി അഭിനയിച്ച് രണ്ടായിരത്തില്‍ പുറത്തിറങ്ങിയ 'കവര്‍ സ്റ്റോറി' ആണ് വിജയന്റെ അവസാന ചിത്രം. മടങ്ങി വരവിനും മമ്മൂട്ടി ചിത്രം തന്നെയാണ് വിജയന്‍ ഒരുക്കുന്നത്.
മമ്മൂട്ടിയുടെ പല നല്ല സിനിമകളും പിറന്നത് രഞ്ജിത്തില്‍ നിന്നാണ്; കൈയ്യൊപ്പ്, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്നിവയയായിരുന്നു മമ്മൂട്ടി-രഞ്ജിത് കൂട്ടുകെട്ടിന്റെ ചിത്രങ്ങള്‍ . മോഹന്‍ ലാലുമൊത്ത് 'സ്പിരിറ്റ്' എന്ന ചിത്രമെടുത്ത ശേഷമാണ് രഞ്ജിത് മമ്മൂട്ടിയിലേക്ക് മടങ്ങിയെത്തുന്നത്. 'പ്രാഞ്ചിയേട്ടനു' ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായതിനാല്‍ ആരധകര്‍ക്ക് പ്രതീക്ഷകളേറെ, ഒപ്പം മാറ്റു കൂട്ടാന്‍ അനൂപ് മേനോനും. നായകതുല്യ വേഷമാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന വടക്കന്‍ കേരളീയ സമ്പന്നന്‍. രഞ്ജിത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണു അനൂപ്.
'വെനീസിലെ വ്യാപാരി' ക്കു ശേഷം മമ്മൂട്ടിയും കാവ്യയും ഒന്നിക്കുന്ന ചിത്രം കൂടിയാവും മലബാര്‍ . രാജമാണിക്യം, ബിഗ് ബി, ഇന്ത്യന്‍ റുപ്പീ, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരു പ്രാദേശിക ഡയലക്ടിലെത്തുന്ന ചിത്രമാവും മലബാര്‍. പേരു സൂചിപ്പിക്കും പോലെ മലബാര്‍ തന്നെയാണ് അടിസ്ഥാനം. വടക്കന്‍ കേരളത്തിലെ മലയാളമാണ് ഉപയോഗിക്കുന്നത്. ആദ്യമായി തന്റെ സ്വന്തം ഭാഷ സിനിമയില്‍ ഉപയോഗിക്കുവാന്‍ പോകുന്നതിന്റെയും, അതു കേരളമാകെ പ്രശസ്തമാകുന്നതിന്റെയും ത്രില്ലില്‍ ആണു കാവ്യ. നീലേശ്വരം മലയാളമാണ് കാവ്യ ഇതില്‍ സംസാരിക്കുക.
മലബാറില്‍ അനൂപ് മേനോന്റെ ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. ബാപ്പൂട്ടി എന്നാണ് കഥാപാത്രത്തിന്റെ പേര്. വടക്കന്‍ മലബാറിലെ ജനങ്ങളുടെ ജീവിതരീതി എടുത്തുകാട്ടാനുദ്ദേശിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ 'ബാപ്പൂട്ടി' ജീവിതം വരുന്നിടത്തു വച്ചു കാണാം എന്ന ശൈലിയില്‍ മുന്നോട്ടു പോവുന്നയാളാണ്. സിന്‍സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ മേക്കപ്പ് മാന്‍ ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോടും പരിസര പ്രദേശങ്ങളിലും ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും.
No comments:
Post a Comment