Saturday, July 14, 2012

കരീന കപൂര്‍ പ്രധാന മന്ത്രി ആകും !


ഞ്ജയ് ലീല ബന്‍സാലിയുടെ 'രാം ലീല' എക്താ കപൂറിന്റെ 'വണ്‍സ് അപ് ഓണ്‍ അ ടൈം ഇന്‍ മുംബൈ 2 ' തുടങ്ങിയ ചിത്രങ്ങളില്‍ നിന്നെല്ലാം മാറിയ കരീനാ കപൂറിന്റെ ശുക്രദശ തെളിയുകയാണെന്ന് തോന്നുന്നു. പ്രകാശ ഝാ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യയുടെ വനിതാ പ്രധാനമന്ത്രി എന്ന വേഷമാണ് കരീനയെ തേടിയെത്തിയിരിക്കുന്നത്.
രാജ്നീതി എന്ന സിനിമയുടെ തുടര്‍ച്ചയെന്നോണം ആകും പുതിയ സിനിമ.   അജയ് ദേവ്ഗണ്‍ ആണ് ചിത്രത്തിലെ നായകന്‍. ഈ വര്‍ഷം അവസാനം ചിത്രം ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി.  സിനിമയിലെ നായകനായ അജയ് ദേവ്‌ഗണ്‍ തന്നെയാണ് കരീനയെ ഈ റോളിലേയ്ക്ക് സംവിധായകന്റെ മുന്നില്‍ നിര്‍ദേശിച്ചതെന്നും അറിയുന്നു. കരീനയുടെ കരിയറിലെ ഏറ്റവും നിര്‍ണായകമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തില്‍ കരീന ഗ്‌ളാമര്‍ പ്രദര്‍ശനം ഒട്ടിമില്ലാതെ എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.
വനിതാ പ്രധാനമന്ത്രിയുടെ വേഷം മികവുറ്റതാക്കാന്‍ വേണ്ടി ലോകത്തിലെ മികച്ച വനിതാ പ്രധാനമന്ത്രിമാരെ കുറിച്ച് ഒരു ഗവേഷണം തന്നെ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കരീനയെന്നാണ് താരറാണിയോട് അടുപ്പമുള്ളവര്‍ പറയുന്നു. ഷബാന ആസ്മി (മത്രൂ കി ബിജലി കാ മണ്ഡോല), കത്രീന കൈഫ് (രാജ്‌നീതി), രവീണ ടണ്ടന്‍ (സട്ട), സുചിത്ര സെന്‍ (ആന്ധി) തുടങ്ങിയ നടിമാരെല്ലാം ബോളിവുഡില്‍ രാഷ്ട്രീയക്കാരായ വനിതകളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയവരാണ്.

No comments:

Post a Comment