Thursday, November 1, 2012

Malayalam actress Samvrutha weds



Samvrutha began her short but eventful career in 2004 when she starred opposite Dileep in Rasikan.
Popular Malayalam actress Samvrutha Sunil on Thursday tied the knot with Akhil, a computer engineer working in the US.

The traditional marriage took place in the presence of close friends in the industry and select politicians. A reception will be held November 6 at Kochi.

Samvrutha began her short but eventful career in 2004 when she starred opposite Dileep inRasikan.

Samvrutha has acted in 30 films including popular hits like Achanurangatha Veedu, Arabikkatha, Chocolate, Minnaminnikoottam and Thirakkatha.

This year seven Samvrutha films were released, with Diamond Necklace proving a super hit.

Post marriage, her film career will be now take a break.

Friday, October 12, 2012

Big B 70: A birthday

Mumbai: The Indian film industry's biggest stars like Dilip Kumar, Yash Chopra, Shah Rukh Khan and to southern superstar Rajinikanth to high profile politicians like Praful Patel flocked to the big bash organised here Wednesday to usher in the living legend Amitabh Bachchan's 70th birthday.

The red carpet was rolled out for as many as 800 guests at the Reliance Media Work, Film City, Goregaon.

Amitabh, dressed in a black velvet outfit, came with his family -- wife Jaya Bachchan, son Abhishek, daughter Shweta, daughter-in-law Aishwarya Rai -- and he too walked the red carpet with live orchestra playing hit numbers from his films.

Big B, who turns 70 Thursday, told media, "Thanks for coming", while Aishwarya, flaunting a cream long dress with golden detailed work all over, told reporters, "We are so happy that we are all here today celebrating his birthday. Thank you so much."

If yesteryear veterans like Hema Malini, Saira Banu, Waheeda Rehman, Vinod Khanna, Prem Chopra, Kader Khan, Pran, Zeenat Aman, Jeetendra and Asha Parekh came to wish Big B, his co-star of many films like "Deewar" Shashi Kumar was wheeled in to join the revelries.

Also Neetu and Rishi Kapoor, who have worked with Big B, were seen walking the red carpet.

Aishwarya and Abhishek played a perfect host and escorted 89-year old legend Dilip Kumar inside the venue.

Big B's one time competitor Vinod Khanna, who rarely speaks to the media, was in a generous mood and said: "I wish him all the happiness and good luck."

From the current lot stars like Deepika Padukone, Parineeti Chopra, Anurag Kashyap and his wife Kalki Koechlin, Sonakshi Sinha, Vidya Balan, John Abraham and Arshad Warsi came to wish Big B.

Also Tabu, Madhuri Dixit with her husband Sriram Nene, Mahima Chaudhary, Abbas Mastan, Sudhir Mishra, Anil Kapoor, Subhash Ghai, Alka Yagnik, Boman Irani, R Madhavan, Ameesha Patel, Ajay Devgn-Kajol, Sridevi, Sanjay Dutt, Sunil Shetty, Jackie Shroff, Divya Dutta, Ashutosh Gowariker, Juhi Chawla, Preity Zinta, Vipul shah, Rana Daggubati and Urmila Matondker among others were there.

Shabana Azmi called him an "iconic figure" and added: "I got an opportunity to work with him. He is my favourite."

Madhuri wished him all the "happiness and success", while Juhi said: "I respect him, admire him and I had a great time working with him."

Vidya, who played his mom in "Paa", said that "he is an inspiration not only for actors but for everyone".

From down south, Chiranjeevi, Nagarjuna, Ram Charan Teja were present among others.

If glamour was at its high, the big names from political corridor including Nationalist Congress Party (NCP) leader Praful Patel, Shiv Sena executive president Uddhav Thackeray, Samajwadi Party supremo Mulayam Singh Yadav and his son and Uttar Pradesh Chief Minister Akhilesh Yadav gathered here to wish Big B. 

നടി അമല അറസ്റ്റില്‍


തെലുങ്ക് നടന്‍ നാഗാര്‍ജ്ജുനയുടെ ഭാര്യയും നടിയുമായ അമലയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രീന്‍ പീസ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അമലയെ അറസ്റ്റ് ചെയ്തത്. പിന്നീട് അമലയെ പൊലീസ് വിട്ടയച്ചു.

ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വനപ്രദേശത്ത് പുതിയ കല്‍ക്കരി ഖനികള്‍ അനുവദിച്ച നടപടി റദ്ദാക്കുകയെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റിയുടെ കോണ്‍ഫറന്‍സ് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയായിരുന്നു പ്രതിഷേധം.

അമലയും ഗ്രീന്‍ പീസ് പ്രവര്‍ത്തകരും സ്‌റ്റോപ്പ് കോള്‍ ക്രൈം സേവ് ഇന്ത്യന്‍ ഫോറസ്റ്റ് എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധമുയര്‍ത്തിയത്. വനമേഖലയിലുള്ള കല്‍ക്കരി ഖനനം ഇന്ത്യയുടെ ജൈവവ്യവസ്ഥിതിയെ ബാധിക്കും. ഇത് വന്യജീവികളുടെ ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാണ്. ഇതു കൊണ്ടാണ് പ്രതിഷേധത്തില്‍ പങ്കാളിയായതെന്നും അമല പറഞ്ഞു.

Sunday, September 23, 2012

Friday (Malayalam) - Review


Boasting of a large ensemble cast and more characters than are absolutely necessary, debutante director Lijin Jose’sFriday is an often meandering but still engaging effort, one that must be lauded for its sheer audacity in terms of the number of stories that are woven together.
Set in the time span of a day, a Friday to be precise, the film jumps between various characters, ordinary people like you and me, many of whom have come for various reasons via ferry into the town of Alappuzha, better known to non-Keralites as Alleppey.
The characters range from an irritable autorickshaw driver, a family headed by a father whose youngest daughter is to be married in a week, a childless couple who intend to adopt a young girl, a couple of hoodlums who are trying to sell some sort of exotic animal on the sly, a pregnant beggar woman with another child in her hand, and many, many more stories and characters. In fact, even as I listed the ones I did, I thought of so many more that I haven’t.
There are so many characters and stories in Friday that about three quarters of an hour are spent just establishing them. That is perhaps the one big flaw in the film – it could easily have done without so many of the characters and stories, and have still been just as engaging.
Nevertheless, once each story reaches its own little turning point, the film picks up steam. The film then proceeds at breakneck speed as every story hurtles towards its own little ending, even as a number of the hitherto unrelated characters come together for a larger, more conventional climax.
One of the problems with having so many stories running parallel is the fact that there are too many false climaxes and resolutions. I could sense some of the more fidgety members of the audience desperately wondering what exactly was going on. The narrative is by no means complex, but it demands your total attention in order to truly make sense of what is going on.
The experience of immersing yourself into the lives of so many characters is made even more convincing because of the actors playing the characters. Fahad Fazil is excellent as the autorickshaw driver in need of money, who is then faced with a moral dilemma. ThespianNedumudi Venu is pitch perfect as the hassled father of the bride-to-be, while Vijayraghavan playing the kindly police office helping them out is excellent as well. Many of the other performances, too many to list out, are fairly convincing.
What really works for the film is that each of the stories depicts the life of a real person, carving out a little slice of it for the audience to savour. The parallel narrative, something that I always enjoy, adds to the overall experience. The last few moments of the film were daring, something that very few filmmakers would have attempted.
While there are no standout technical achievements in the film, with the cinematography and background score being purely functional, credit must be given to the editor for handling so many stories and weaving them together without ever making the audience wait too long for the next snippet of each story. Going back to the background score, I often felt that the choice of background pieces during certain scenes was poor, detracting from the intended impact of the scene rather than adding to it.
In spite of its hiccups, Friday is still a film that is worth a watch. It is heartening to see a young filmmaker have the vision to attempt something that is by no means easy and manage to justice to it for the most. Lijin Jose is a director to watch out for and Friday is a film that I’d recommend to anyone who likes being completely engaged and involved in a film.

Heroine - Review


Welcome to the world of 'babes', one-upmanship, over-reaction. Welcome to the cut-throat world of the Hindi film industry, Bollywood. Or so you are made to believe.Heroine doesn't sink in any deeper than these two lines. However, like a Madhur Bhandarkar film, it does spend quite some time with its lead character, Mahi Arora (Kareena Kapoor). Mahi's character builds interestingly but unfortunately her story has nothing out of the ordinary to hold the film together. It's almost as if the character wasn't written but just happened to happen.
It's great that Heroine picks not a typical top star as his lead character, nor is she a struggling actress who's rise we see from the very beginning. Her journey is told to us from somewhere in the middle. At a point in which she's most distraught and finds her way to a police station for a reason that is not told to us immediately and when you do find out, you can't believe the pettiness of the issue. I doubt the character or the writer/director knew why she was there.
But meanwhile, Kareena Kapoor gets to insecure, distraught, failure, glamorous of course and bipolar! Though she seemed more depressed than bipolar, but hey that's nitty-gritty, right? But, the point here is that whatever Kareena is asked to do, she works really hard in getting it right. She looks gorgeous even when she is dispirited. And I mean this in a good way. She takes every opportunity she can get and the labor shows. It is not an effortless performance.
The character offers her enough layers too - a woman who wants to do well in her career and is a decent human being too. But as it turns out, even if she is willing to put in her best, try everything within her control and resist from sinking low, it's not enough. And after all, she is a woman and thus is needy. There are other times, where Mahi behaves aggressively, over-reacts and takes actions the repercussions of which she hasn't taken into account.
Interestingly, the only really good looking actress in the entire clutter of 'top' heroines in Heroine is Mahi. The rest, aren't half as magnificent. Yet, she struggles as a 'star', if not a beginner. For a change, you also have the male leads in sensitive roles, who have their own shades of gray, however unbaked they are. None of the other side characters add any meaning to the film except for maybe Shahana Goswami's Promita.
With such textures, you'd hope the story would hold your interest. It meanders, it stretches, it disengages you from the characters. And towards the end it just gets overbearing. And at times, you feel like some sequences, especially ones revolving around sexuality, have been added just to titillate without much relevance to the story. The run-of-the-mill songs slow the film down too. The two and a half hours run-time doesn't help its case either.
There is this underlying equation that Madhur Bhandarkar seems to point at, which is annoying as his audience, because it comments about the audience. While belittling the hard-work that people put in their work, Heroine implies that the entire film industry lives in a cut-throat environment where manipulation is the key to success. They do it to so their films do well with the masses. And the masses supposedly decide the fate of a film depending on the controversy surrounding it. Full stop. There is no if or but there, the question about the film's quality or content is a distant one. The audience's love for their cinema is based solely on the associated scandals. And what is poor media to do but to report on these with dramatic effect if that's what the audience wants. !?!? Really? Is that what we are? Naïve and basically stupid.
Whatever.
What it all boils down to then is the same question we could ask about most Bhandarkar products – Is Madhur Bhandarkar's Heroine about "Bollywood - behind the scenes" or is it telling us the story of its heroine, her ups, downs and in-betweens? If its the former, you'd get more out of reading your city's daily edition let alone film magazines. And if it's the latter, atypically so, Bhandarkar doesn't engage despite having his heroine perform to the best of her capabilities.

Sunday, August 26, 2012

Barfi!



[Poster for Barfi!]
Usually, 'sweet' films get overbearing and sticky because of the unreal overdose. But Barfi! carries the charm with such elegance and confidence that you can't but want to go along with it. It's not because the lead characters have handicaps that demand sympathy. The film takes you beyond the most obvious and endears you with the inherent charm and innocence these handicaps bring along with them.
So much so that it makes you wish the plot didn't manipulate and that it got rid of characters who take advantage of their disabilities, however noble their intentions. You wish they didn't take you into the real world that deviates from the sweetness. More so, because they look like aberrations from the unreal and fantasy world of Barfi (Ranbir Kapoor) and then Jhilmil (Priyanka Chopra).
Barfi! is as dreamy as a film can get. Ranbir and Priyanka play their characters so convincingly that you forget that the film is far from reality. Ileana D'Cruz looks lovely and bring her own share of grace. Just knowing our top-ranking 'stars' take on such challenging and risky roles is joy enough. But watching them give performances that make you forget their star status is way beyond expectations. You realize you were watching Ranbir Kapoor and Priyanka Chopra when you step out of Barfi and Jhilmil's fairy tale story.
There are times when the romance doesn't seem romantic enough. But when characters cannot express their feelings in words, when there are things that cannot be said, it opens up a whole new world of beautiful questions. Question marks that Barfi represents in just one scene where he breaks down.
It is after you step out of the theater and your analytical brain takes over that you begin to wonder if Jhilmil was over-simplified. If it is indeed so easy to fall in love with an autistic woman? If it was necessary to bring in elements from the 'thriller' genre to this film that is mostly beautiful? Should I let these thoughts take away from the warmth the film created while I was watching it?
At its core, it is ultimately your standard love triangle. Yes, there are a few films that Barfi! reminds you of – Hindi, English and silent. But, like with anything as standard as that, it's how the audience flows with the narrative that makes or breaks the film. And Barfi! doesn't let go of one chance to make you smile. Even if it is rather dark masked behind Ranbir's omnipresent charm.
Neither does Barfi! let go of being melodious. The songs stay soulful and playful together. This once, I didn't mind the background score coming into the foreground and wanting to stay there most of the time. It made Barfi! the lyrical and soothing film that it is.
Other than the light-hearted cloak Anurag Basu's writing garbs the sadness of the characters with, it creates an intriguing atmosphere with it's non-linear narration. The back and forth between the two years in the 70s make the film a lot more engaging, 'thriller' element notwithstanding. As the film closes and you see an increase in the back and forth between the 70s and present time, you wonder if the non-linearity is used to keep you with the tenderness that the film has created and not leave the theater feeling too bad for the characters.
These characters don't want sympathy, they want to engage you in their bizarre story. The dark comedy of errors, the slapstick, the romance itself is captured in a series of captivating moments that keep you smiling throughout the two and half hours. Ever-so-slightly Anurag Basu also comments on the sorry manner in which the mentally disabled are treated with in society.
Who would have known there would be a romantic comedy that I enjoyed, where the romance is sweet, the comedy mostly slapsticky with background music running throughout the film. To top it of, it also had non-linear narration that it could have done without. All elements that put me off a film. Boy, do I like it when a film turns my generalized dislikes into things that I like about the film.

തിലകൻ

 (1935 ഡിസംബർ 8 -2012 സെപ്റ്റംബർ 24).
തിലകൻ മലയാളചലച്ചിത്രരം‌ഗത്തെ ഏക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളാണ്. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിക്കുന്നു. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിക്കുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.
നാടകം
തിലകൻ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണസമയ നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. 1966 വരെ കെ.പി.എ.സി. യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. അഭിനയരംഗത്ത് അദ്ദേഹം 50-ലേറെ വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.
ചലച്ചിത്രം
1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് തിലകൻ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാം‌പക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.
വിവാദം
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' (Association of Malayalam Movie Artists-AMMA) യുമായി അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. ഇതേത്തുടർന്നു 2010-ൽ അദ്ദെഹത്തെ അമ്മയിൽ നിന്നു പുറത്താക്കി. സുകുമാർ അഴീക്കോട് തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നു.
പുരസ്കാരങ്ങൾ
ദേശീയപുരസ്കാരം
2006-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേകജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.1988-ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു.
സംസ്ഥാനപുരസ്കാരം
മികച്ച നടൻ
1990 - പെരുന്തച്ചൻ
1994 - ഗമനം, സന്താനഗോപാലം
മികച്ച സഹനടൻ/രണ്ടാമത്തെ നടൻ
1982 - യവനിക
1985 - യാത്ര
1986 - പഞ്ചാഗ്നി
1987 - തനിയാവർത്തനം
1988 - മുക്തി, ധ്വനി
1998 - കാറ്റത്തൊരു പെൺപൂവ്
പ്രത്യേക ജൂറിപുരസ്കാരം
1989 - നിരവധി ചിത്രങ്ങളിലെ അഭിനയത്തിന്‌
ഫിലിംഫെയർ പുരസ്കാരം
1990 - പെരുന്തച്ചൻ
2005 - ആജീവനാന്ത പരിശ്രമങ്ങൾക്ക് (തെക്കേ ഇന്ത്യ)
ഏഷ്യാനെറ്റ് ഫിലിം അവാർഡ്
2001 -ആജീവനാന്ത പരിശ്രമങ്ങൾക്ക്
മറ്റു പുരസ്കാരങ്ങൾ
2002 - ബഹദൂർ പുരസ്കാരം
2005 - ചലച്ചിത്രരത്ന പുരസ്കാരം- കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ നൽകുന്നത്.

Monday, July 30, 2012

വിനുവിന്റെ 'ഫെയ്‌സ് ടു ഫെയ്‌സി'ല്‍ മമ്മൂട്ടി

പ്രേംചന്ദ്‌































മാറ്റത്തിന്റെ പാതയിലാണ് മലയാള സിനിമ. മ്മൂട്ടിയുമൊരുമിച്ച് ജനപ്രിയ കുടുംബചിത്രങ്ങളില്‍ ഒരുതരംഗംതന്നെ സൃഷ്ടിച്ച 'പല്ലാവൂര്‍ ദേവനാരായണനും' 'വേഷ'ത്തിനും 'ബസ്‌കണ്ടക്ടര്‍'ക്കും ശേഷം നാലാംവട്ടം ഒന്നിക്കുമ്പോള്‍ വി.എം. വിനുവും വഴിമാറി നടക്കുകയാണ്. ഇത്തവണ ജീവിതവും മരണവും മുഖാമുഖം കണ്ടുമുട്ടുന്ന നഗരജീവിതത്തിന്റെ ഭീതിദമായ വഴികള്‍ അനാവരണംചെയ്യുന്ന ഒരു ത്രില്ലറിന്റെ വഴിയിലാണ് വിനു.

ഉദ്വേഗജനകമായ ഒരു അന്വേഷണക്കഥയാണ് 'ഫെയ്‌സ് ടു ഫെയ്‌സി'ലൂടെ ഒരുക്കുന്നത്. മനോജിന്റെ രചനയ്ക്ക് ദൃശ്യാവിഷ്‌കാരം നിര്‍വഹിക്കുന്നത് അജയന്‍ വിന്‍സന്റാണ്. നിശ്ശബ്ദമാക്കപ്പെടുന്ന മരണത്തിന്റെ കാണാപ്പുറങ്ങള്‍ തേടിയുള്ള അന്വേഷകനായാണ് മമ്മൂട്ടിയുടെ ബാലചന്ദ്രന്‍ എന്ന കഥാപാത്രമെത്തുന്നത്. നഗരത്തിന്റെ ആസക്തികള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ ആരുമറിയാതെ പോകുന്ന മരണങ്ങള്‍ വിസ്മൃതിയിലേക്ക് കുഴിച്ചുമൂടപ്പെടുകയാണ്. ഏതുനിമിഷവും ഒരാള്‍ ആക്രമിക്കപ്പെടാവുന്ന നഗരത്തിലാണ് നമ്മളില്‍ പലരും ജീവിച്ചുകൊണ്ടിരിക്കുന്നത്. ക്രൂരമായ ഈ യാഥാര്‍ഥ്യങ്ങള്‍ നേരിടുന്ന കരുത്തുള്ള ഒരു കഥാപാത്രമായാണ് മമ്മൂട്ടിയുടെ ബാലചന്ദ്രന്‍ എന്ന അന്വേഷകനെ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ വി.എം. വിനു പറഞ്ഞു.

കോഴിക്കോടന്‍ പശ്ചാത്തലത്തിലുള്ള തന്റെ സിനിമകളുടെ പൊതുധാരയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഇത്തവണ വിനു ഗോവ, എറണാകുളം, മൂന്നാര്‍ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ആഗസ്ത് മൂന്നിന് എറണാകുളത്ത് തുടങ്ങുന്ന ചിത്രം ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിനുവേണ്ടി നാസര്‍ നിര്‍മിച്ച് തിയേറ്ററുകളിലെത്തിക്കും.

മമ്മൂട്ടിക്കുപുറമെ മലയാളസിനിമയിലെ പ്രമുഖ താരനിരയുണ്ടെങ്കിലും നാല് പുതുമുഖങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് 'ഫെയ്‌സ് ടു ഫെയ്‌സി'ന്റെ മറ്റൊരു പ്രത്യേകത. റോമയും ഒരു പുതുമുഖവുമായിരിക്കും നായികമാര്‍.

സിദ്ദിഖ്, കുഞ്ചന്‍, വിജയരാഘവന്‍, പ്രതാപ്‌പോത്തന്‍, വിനീത്കുമാര്‍, കലാഭവന്‍ മണി, നിഷാന്ത് സാഗര്‍ എന്നിവരാണ് പ്രധാന താരനിര. റഫീഖ് അഹമ്മദിന്റെയും അനില്‍ പനച്ചൂരാന്റെയും ഗാനങ്ങള്‍ക്ക് അല്‍ഫോണ്‍സ് സംഗീതം പകരുന്നു. ഷീബയാണ് വസ്ത്രാലങ്കാരം. അരോമ മോഹന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും.

Sunday, July 29, 2012

സൂപ്പറുകള്‍ക്കെതിരായ പരാമര്‍ശം:മുകേഷ് ഖേദിക്കുന്നു


സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും അവാര്‍ഡ് നല്‍കാന്‍ ചാനലുകള്‍ മത്സരിക്കുകയാണെന്ന് നടന്‍ മുകേഷ് മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. സൂപ്പര്‍താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കിയ ശേഷം ബാക്കി വരുന്നത് മാത്രമാണ് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതെന്നും നടന്‍ തുറന്നടിച്ചു. എന്നാല്‍ താന്‍ ആരേയും വേദനിപ്പിക്കാനായല്ല അത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് നടന്റെ വിശദീകരണം.
ടിവി അവതാരക അവാര്‍ഡിനെ കുറിച്ച് എന്തെങ്കിലും പറയണമെന്ന് നിര്‍ബന്ധിച്ചു. ഏത് അവാര്‍ഡും മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമെന്ന് ചുമ്മാ ഒരു പ്രസ്താവന പോലെ അങ്ങ് പറഞ്ഞുവെന്നേയുള്ളൂ. ഒരു ഹ്യൂമര്‍. എണ്‍പത് ശതമാനം ആളുകളും താന്‍ അത് നന്നായി പറഞ്ഞുവെന്ന അഭിപ്രായക്കാരായിരുന്നു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും മുകേഷ് പറഞ്ഞു.
ഒരു നേരമ്പോക്ക് എന്നതിലപ്പുറമൊന്നും താന്‍ ഉദ്ദേശിച്ചിട്ടില്ല. മമ്മൂക്കയുടേയുംലാലേട്ടന്റേയും കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്നാണ് താന്‍ അവസാനം പറഞ്ഞത്. അതു തന്നെയാണ് സത്യം. വാദിക്കേണ്ടത് വാദിക്കുകയും തിരുത്തേണ്ടത് തിരുത്തുകയും ചെയ്യുമ്പോള്‍ മാത്രമേ നല്ലൊരു റിലേഷന്‍ഷിപ്പ് ഉണ്ടാവുകയുള്ളൂവെന്നും നടന്‍ പറയുന്നു.

15 അവേഴ്‌സ്



കേരളം മൊത്തം വിലയ്‌ക്കെടുക്കാന്‍ തക്ക ശേഷിയുള്ള വമ്പന്‍ ധനികയനായി മമ്മൂട്ടിയെത്തുന്നു. അപരിചിതന് ശേഷം മമ്മൂട്ടിയും സഞ്ജീവ് ശിവനും ഒന്നിയ്ക്കുന്ന 15 അവേഴ്‌സ് എന്ന് പേരിട്ട ചിത്രത്തിലാണ് മമ്മൂട്ടി കേരളം വിലയ്‌ക്കെടുക്കാന്‍ ശേഷിയുള്ള പ്രവാസിയായി അഭിനയിക്കുന്നത്.
15 അവേഴ്‌സ് പ്രേക്ഷകര്‍ക്കൊരു വിഷ്വല്‍ ട്രീറ്റായിരിക്കുമെന്ന്് സഞ്ജീവ് ശിവന്‍ പറയുന്നു. കേരളത്തിലെ ഭരണ സിരാകേന്ദ്രങ്ങളിലെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. അര്‍ഹിച്ച കാര്യങ്ങള്‍ പോലും നേടിയെടുക്കുന്നതിന് ഇവിടെ കൈക്കൂലി കൂടിയേ തീരൂ.നമ്മുടെ സാമൂഹ്യവ്യവസ്ഥയെ അടിമുടി ഗ്രസിച്ച അഴിമതിയെ തുറന്നുകാണിയ്ക്കുകയും അത് പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്ന പ്രവാസിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്.

നവാഗതനായ കാര്‍ത്തിക് തിരക്കഥയൊരുക്കുന്ന ചിത്രം പ്രാഞ്ചിയേട്ടനും അഴികിയ രാവണനുമൊക്കെപ്പോലെ ഒരു ആക്ഷേപഹാസ്യ സിനിമയായിരിക്കും. ഏവിയേഷന്‍ ഇന്‍ഡസ്ട്രിയിലെ കരിയര്‍ അവസാനിപ്പിച്ചാണ് കാര്‍ത്തിക് തിരക്കഥാകൃത്തെന്ന പുതിയ റോള്‍ ഏറ്റെടുത്തിരിയ്ക്കുന്നത്.

15 അവേഴ്‌സ് എന്ന പേരിന് പിന്നിലുള്ള രഹസ്യവും കാര്‍ത്തിക് വെളിപ്പെടുത്തുന്നുണ്ട്. മാനദണ്ഡങ്ങളനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥന്‍ തന്റെ മുന്നിലെത്തുന്ന ഏതെങ്കിലുമൊരു ഇഷ്യു 15 മണിക്കൂറിനുള്ളില്‍ പരിഹരിയ്ക്കണമെന്നാണ് നിര്‍ദ്ദേശം. അതില്‍ പരാജയപ്പെട്ടാല്‍ ആ പ്രശ്‌നം കേന്ദ്ര സര്‍ക്കാരിന് മുന്നിലേക്ക് എത്തപ്പെടും. പിന്നീടതൊരു ദേശീയപ്രശ്‌നമാണ്-കാര്‍ത്തിക് പറയുന്നു. ചിത്രത്തില്‍ പ്രേക്ഷകരെ കാത്ത് ഒരുപാട് സസ്‌പെന്‍സ് ഒളിഞ്ഞിരിയ്ക്കുന്നുണ്ടെന്നും തിരക്കഥാകൃത്ത് പറയുന്നു.
കാര്‍ത്തിക്കും സഞ്ജീവ് ശിവനും പറഞ്ഞ ഈ കഥ ഇഷ്ടപ്പെട്ടതോടെ ഈ വര്‍ഷം തന്നെ 15 അവേഴ്‌സ് തുടങ്ങാമെന്ന് മമ്മൂട്ടി ഉറപ്പുനല്‍കിയിരിക്കുന്നത്. ഡിസംബറില്‍ ചിത്രീകരണം തുടങ്ങുമെന്ന് പ്രതീക്ഷിയ്ക്കുന്ന സിനിമയുടെ താരനിര്‍ണയം പുരോഗമിയ്ക്കുകയാണ്.

Thursday, July 26, 2012

ജഗതി തിരിച്ചുവരും -മോഹന്‍ലാല്‍


വെള്ളിത്തിരയില്‍ പൊട്ടിച്ചിരിയുടെ മേളം മുഴക്കിയവര്‍ വീണ്ടും ഒന്നിച്ചപ്പോള്‍ അത് കണ്ടു നിന്നവരുടെ കണ്ണില്‍  ഈറന്‍ ഉണ്ടാക്കി  !   ''വെല്ലൂര്‍ ആസ്പത്രിയുടെ വരാന്തകളിലൂടെ നടക്കുമ്പോള്‍ എന്റെ മനസ്സ് പിടക്കുകയായിരുന്നു. എന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന്റെ മുഖത്തുനിന്ന് ഒരു ചെറുപുഞ്ചിരിയെങ്കിലും എനിക്കുകിട്ടണേ എന്നായിരുന്നു പ്രാര്‍ഥന. 30 വര്‍ഷത്തിലധികം നീണ്ട അഭിനയജീവിത
ത്തിനിടയില്‍ അങ്ങനെയല്ലാതെ ഞങ്ങള്‍ മുഖാമുഖം നിന്നിട്ടില്ലല്ലോ. എനിക്ക് പ്രതീക്ഷിച്ചതിലുമധികം അദ്ദേഹം തന്നു''-മോഹന്‍ലാല്‍ പറഞ്ഞു. 
വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിനെക്കണ്ട് പുറത്തിറങ്ങിയ ഉടനെ തന്റെ അനുഭവം 'മാതൃഭൂമി'യുമായി പങ്കിടുകയായിരുന്നു അദ്ദേഹം. അപകടത്തിനുശേഷം ആദ്യമായിട്ടാണ് ജഗതിയെ കാണാന്‍ ലാല്‍ എത്തുന്നത്. ''അമ്പിളിച്ചേട്ടന് അപകടം പറ്റിയ സമയത്തുതന്നെയാണ് എന്റെ അമ്മ ഒരു ബ്രെയ്ന്‍ ഷോക്ക് വന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അമ്മയുടെ അടുത്തുനിന്ന് വിട്ടുനില്‍ക്കാന്‍ സാധിക്കാത്തതുകൊണ്ട് കോഴിക്കോട്ട് ചെന്ന് കാണാന്‍ സാധിച്ചില്ല''-ലാല്‍ പറഞ്ഞു.
ഒരു മണിക്കൂറോളം ലാല്‍ ജഗതിയുടെ മുറിയില്‍ ഉണ്ടായിരുന്നു. ട്രെക്കിയോസ്റ്റമി ചെയ്യുന്നതുകൊണ്ട് ജഗതിക്ക് സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ല. എങ്കിലും തന്നെയും ഒപ്പമുണ്ടായിരുന്ന ആന്‍റണി പെരുമ്പാവൂരിനേയും കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായതായി ലാല്‍ പറഞ്ഞു.

'ഗ്രാന്‍ഡ് മാസ്റ്റര്‍' എന്ന സിനിമയിലാണ് ഒടുവില്‍ ഞാന്‍ അമ്പിളിച്ചേട്ടനുമൊത്ത് അഭിനയിച്ചത്. അത് വിജയമായിരുന്നു എന്ന് ഞാന്‍പറഞ്ഞപ്പോള്‍ മന്ദഹസിച്ചു. ആയുര്‍വേദ ചികിത്സയിലായതിനാല്‍ ഞാന്‍ താടിവളര്‍ത്തിയിരുന്നു. അദ്ദേഹം എന്റെ താടിയിലൂടെ വിരലോടിച്ചു. ''എത്രയും വേഗം തിരിച്ചുവരണം, നമുക്ക് പുതിയ പടം തുടങ്ങണം' എന്ന് ആന്‍റണി പറഞ്ഞപ്പോള്‍ കുറച്ചുകൂടി തെളിഞ്ഞുചിരിച്ചു. അമ്പിളിച്ചേട്ടന് എല്ലാം മനസ്സിലാവുന്നു എന്നതുതന്നെ ആശ്വാസം''-ലാല്‍ പറഞ്ഞു.

ജഗതി ജീവിതത്തിലേക്ക് തിരിച്ചുവരികതന്നെയാണെന്ന് ലാല്‍ പറഞ്ഞു. 'എന്റെ അമ്മ മറ്റൊരുവിധത്തില്‍ ഓര്‍മയില്‍നിന്നും ബോധത്തില്‍നിന്നും പിന്‍വലിഞ്ഞതാണ്. അമ്മയ്ക്ക് ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. നിരന്തരം അമ്മയുടെ അടുത്തിരുന്ന പരിചയംകൊണ്ട് എനിക്ക് പോസിറ്റീവായ ചലനങ്ങളെ മനസ്സിലാക്കാന്‍ സാധിക്കും. പെട്ടെന്ന് സാധിച്ചു എന്ന് വരില്ല. നല്ല സമയവും ചികിത്സയും പരിചരണവും നല്‍കണം. മറിച്ചു ചിന്തിക്കേണ്ട യാതൊന്നും ഞാന്‍ കണ്ടില്ല'-ലാല്‍ പറഞ്ഞുനിര്‍ത്തി.

ആറ് മുതല്‍ അറുപത് വരെ

ദിലീപിനും മമ്മൂട്ടിക്കും പിന്നാലെ ഇതാദ്യമായി മോഹന്‍ലാല്‍ ജോണി ആന്റണി ചിത്രത്തില്‍ നായകനാകുന്നു. ജോണി ആന്റണിയുടെ ആദ്യകാല ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉദയ്കൃഷ്ണ-സിബി.കെ തോമസ് ടീമാണ് ആറ് മുതല്‍ അറുപത് വരെ എന്ന പുതിയ ചിത്രത്തിനും രചനനിര്‍വഹിച്ചിരിക്കുന്നത്. പതിവ് പോലെ കോമഡിക്ക് പ്രാധാന്യമുള്ള സിനിമ തന്നെയായിരിക്കും ആറ് മുതല്‍ അറുപത് വരെയുമെന്നാണ് റിപ്പോര്‍ട്ട്.
മേജര്‍ രവി ചിത്രമായ കര്‍മ്മയോദ്ധയ്ക്ക് ശേഷം സപ്തംബര്‍ രണ്ടാം വാരത്തോടെ ആറ് മുതല്‍ അറുപത് വരെയുടെ ഷൂട്ടിങ് ആരംഭിക്കും. ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയ് തോമസ് ശക്തികുളങ്ങരയാണ് സിനിമ നിര്‍മ്മിക്കുന്നത്. റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ഹലോ നിര്‍മ്മിച്ചുകൊണ്ടാണ് ജിതിന്‍ ആര്‍ട്‌സ് മലയാള സിനിമയില്‍ നിര്‍മ്മാണരംഗത്തെത്തിയത്. ജോണി ആന്റണി ഒരുക്കിയ താപ്പാന ചിത്രീകരണം പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ഓണം റംസാന്‍ റിലീസായി താപ്പാന തിയേറ്ററുകളിലെത്തും.

Saturday, July 21, 2012

ദി കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍

മമ്മൂട്ടി എന്ന താരത്തിന്റെ അന്ധകൂപവാസികളായ ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന ഒരു ഡബിൾ ലാർജ് കമ്മീഷണർ!

 പ്രിയമുള്ള ശ്രീ രൺജി പണിക്കർ വായിച്ചറിയുന്നതിന്,
ഏകലവ്യൻ, കമ്മീഷണർ എന്നീ രണ്ടു സിനിമകളും ഇറങ്ങിയ കാലത്തു തന്നെ കാണുകയും വ്യത്യസ്‌തമായ കാരണങ്ങൾ കൊണ്ടാണെങ്കിലും ആസ്വദിക്കുകയും ചെയ്‌ത ഒരു സാധാരണ പ്രേക്ഷകനാണ് ഞാൻ. ഇതേത്തുടർന്നു വന്ന ദ് കിംഗ്, ഈ രണ്ടു ചിത്രങ്ങളോളം ആസ്വാദ്യമായിട്ടായിരുന്നില്ല എനിക്ക് അനുഭവപ്പെട്ടത്. ഏകലവ്യനിലും കമ്മീഷണറിലും പ്രയോഗിച്ചു വിജയിച്ച രുചിക്കൂട്ടിൽ കണക്കിലധികം മസാല കമഴ്‌ത്തി നടത്തിയ ഒരു കഠിനപ്രയോഗമായി മാത്രമേ അത് തോന്നിയുള്ളു; മമ്മൂട്ടി എന്ന താരത്തിന്റെ അന്ധകൂപവാസികളായ ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന ഒരു ഡബിൾ ലാർജ് കമ്മീഷണർ!

അന്ന് പലരോടും ഇതേ അഭിപ്രായം പങ്കുവച്ചതും എനിക്കോർമയുണ്ട്. ദ് കിംഗിനേക്കുറിച്ച് അന്നങ്ങനെ പറഞ്ഞത് തെറ്റിപ്പോയി എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. തെറ്റ് ഏറ്റു പറയുന്നതിനും മാപ്പ് അപേക്ഷിക്കുന്നതിനും വേണ്ടിയാണ് പ്രധാനമായും ഈ കത്ത് എഴുതുന്നത്. സത്യത്തിൽ ദ് കിംഗ് ഒരു ചലച്ചിത്രവിസ്‌മയമായിരുന്നു, പ്രതിഭയുടെ ഉരുൾപൊട്ടലായിരുന്നു. എന്തിനധികം, ദ് കിംഗ് ഏകാന്തസുരഭിലമായ ഒരു മോഹനകാവ്യമായിരുന്നു എന്നു പറയുന്നതിനു പോലും എനിക്കിപ്പോൾ മടിയില്ല സാർ. കാരണം, ഇന്നലെ ഞാൻ അങ്ങയുടെ ദ് കിംഗ് & ദ് കമ്മീഷണർ എന്ന സിനിമ കണ്ടു! (കാണണമെന്ന് ആഗ്രഹിച്ചു കണ്ടതല്ല. സാഹചര്യങ്ങളുടെ കടുത്ത സമ്മർദ്ദത്തിനു മുന്നിൽ രണ്ടു ദിവസത്തിലധികം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല; കണ്ടുപോയി! അങ്ങനുവദിച്ചാൽ, അതിനും മാപ്പു ചോദിക്കാൻ ഞാൻ ഒരുക്കമാണ്.)

ഏകലവ്യനിലെ സ്വാമി, കമ്മീഷണറിലെ ഐ പി എസ്സുകാരൻ, ദ് കിംഗിലെ ഐ എ എസ്സുകാരൻ എന്നിവരെ കൂട്ടിച്ചേർത്ത് അങ്ങ് സൃഷ്‌ടിച്ച ഈ സിനിമയുടെ കഥ ചുരുക്കത്തിൽ ഒന്നു പറയാം. തിരക്കഥ എഴുതാനുള്ള തിരക്കിനിടയിൽ ഒരുപക്ഷേ, ഇതൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടിയിട്ടുണ്ടാവില്ല എന്നതുകൊണ്ട് ഈ ചുരുക്കെഴുത്ത് അങ്ങേക്കും പ്രയോജനപ്പെടുമെന്നാണ് എന്റെ വിശ്വാസം. ഒരു കൊലപാതകപരമ്പരയുടെ ചുരുളഴിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി (ഡോ. മോഹൻ അഗാഷെ) നേരിട്ട് ഒരു ഐ എ എസ്സുകാരനെ (മമ്മൂട്ടി) ചുമതലപ്പെടുത്തുന്നു. ഈ ഐ എ എസ്സുകാരനെ സഹായിക്കാൻ ഒരു ഐ പി എസ്സുകാരൻ (സുരേഷ് ഗോപി) പ്രത്യേകിച്ചാരും ചുമതലപ്പെടുത്താതെ തന്നെ വരുന്നു. ജി കെ എന്ന കേന്ദ്രമന്ത്രിയാണ് (ജനാർദ്ദനൻ) ഇവരുടെ പിൻബലം. യാതൊരു കാരണവശാലും വായിൽ കൊള്ളരുതെന്ന് നിർബന്ധമുള്ള പേരിട്ട് കണ്ണുരുട്ടിയിരിക്കുന്ന ഒരു സ്വാമിയാണ് (സായികുമാർ) എതിരാളി. സ്വാമിയുടെ സിൽബന്തികളായി ഒരു ഐ പി എസ്സുകാരനും (ദേവൻ) സദാ ടോയ്‌ലറ്റ് അന്വേഷിക്കുന്ന മുഖഭാവവുമായി നടക്കുന്ന ഒരു ബ്യൂറോക്രാറ്റും (ജയൻ ചേർത്തല) പാക്കിസ്ഥാനിൽ നിന്നു വന്ന ഭീകരരുമുണ്ട്. പ്രധാനമന്ത്രിയും പാക്കിസ്ഥാൻകാരുമൊഴിച്ച് ഓൾ ആർ മലയാളീസ് ആണെന്നതാണ് ദ് കിംഗ് & ദ് കമ്മീഷണറുടെ ബൂട്ടി! മലയാളം നമ്മുടെ സിനിമക്കാർ ലോകഭാഷയാക്കി ഉയർത്തിയിട്ടുള്ളതുകൊണ്ട് പ്രധാനമന്ത്രിക്കു മാത്രമല്ല, പാക്കിസ്ഥാനിൽ നിന്നു വന്ന തീവ്രവാദികൾക്കു വരെ മലയാളം പച്ചവെള്ളം പോലെ മനസ്സിലാകും.

ഐ എ എസ്സുകാരൻ ഭീകര സംഭവമാണ്. അതുകൊണ്ട് മൂപ്പരുടെ ഷൂസിന്റെ ക്ലോസപ്പ് മാത്രമേ കാണിക്കൂ ആദ്യം. പിന്നെ നടക്കുന്നതു കാണിക്കും. ഇംഗ്ലീഷ് എന്നു കരുതപ്പെടുന്ന ചില വാക്കുകളുപയോഗിച്ചുള്ള തെറിവിളിയാണ് ഐ എ എസ്സുകാരന്റെ പ്രധാന ആയുധം; ഐ പി എസ്സുകാരന്റെയും. (അങ്ങനെയുള്ള വാക്കുകളൊക്കെ ആംഗലേയത്തിലുണ്ടോയെന്ന് പ്രഫ. സി എ ഷെപ്പേർഡോ ടി. രാമലിംഗം പിള്ളയോ മറ്റോ ജീവിച്ചിരിപ്പുണ്ടെങ്കിൽ ചോദിക്കാമായിരുന്നു.) തെറിവിളി മാത്രമുപയോഗിച്ച് വില്ലന്മാരെ നേരിടുകയും കീഴടക്കുകയും വിജയപതാക പാറിക്കുകയും ചെയ്‌ത നായകരെന്ന നിലയിൽ നമ്മുടെ ഗിന്നസ് പക്രുവിനു പിന്നാലെ ഇവരും ലോക റെക്കോഡിലേക്ക് കടക്കാൻ ഇടവരുമെന്നു തന്നെയാണ് എന്റെ ഉത്തമവിശ്വാസം. ആ ഷൂസിന്റെ ക്ലോസപ്പ് കണ്ടപ്പോൾത്തന്നെ വിചാരിച്ചതാണ് സാർ, ഇത് ഗോഡൗണിലേ അവസാനിക്കൂ എന്ന്. ഊഹത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കാതെ, വീപ്പയും കന്നാസും കാലിപ്പെട്ടിയുമൊക്കെ നിരത്തി അടുക്കിയിരിക്കുന്ന ഗോഡൗണിൽ വച്ച് അങ്ങ് എല്ലാം സമംഗളം പര്യവസാനിപ്പിക്കുന്നു.

ഭാരത് മാതാ കി ജയ് എന്നു കേൾക്കുമ്പോൾ ഏതൊരു ഇന്ത്യക്കാരനെയും പോലെ ആവേശഭരിതനാകുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാൻ. ജനഗണമനയുടെ ഒടുവിലെത്തുമ്പോൾ അറിയാതെ രോമം എഴുന്നു നിൽക്കുന്ന ഒരു സാധാരണ ഇന്ത്യക്കാരൻ. പക്ഷേ, വില്ലന്റെ നെഞ്ചിൽ അവന്റെ പതാക കുത്തിയിറക്കി ഭാരത് മാതാ കി ജയ് എന്ന് ഐ എ എസ്സും ഐ പി എസ്സും കൂടി അലറുന്നതു കണ്ടപ്പോൾ തന്റേതല്ലാത്ത കാരണത്താൽ എനിക്കു ചിരിക്കാനാണു തോന്നിയത്. ഐ എ എസ്സുകാരൻ പ്രധാനമന്ത്രിയെ ഭരണം പഠിപ്പിക്കുന്നതു കണ്ടപ്പോൾ തോന്നിയതും ചിരിക്കാൻ തന്നെ. ആഭ്യന്തരമന്ത്രിയുടെ പുത്രിക്ക് (സംവൃത സുനിൽ) ഐ എ എസ്സുകാരനോട് എന്തോ ഒരു ഇത് ഉണ്ടെന്നു സൂചിപ്പിക്കാൻ അങ്ങ് ഇടയ്‌ക്കു ശ്രമിക്കുന്നതു കണ്ടപ്പോൾ ചിരിക്കാൻ മാത്രമല്ല, മൂക്കത്ത് വിരൽ വയ്‌ക്കാനും തോന്നി.

ഇടയ്‌ക്ക് ചില ഡയലോഗുകളും സമകാലികമായ ചില പരാമർശങ്ങളുമൊക്കെ തരക്കേടില്ലെന്നു തോന്നിച്ചെങ്കിലും ഇതാണോ സിനിമ? എന്താണു സാർ ഒരുമാതിരി കൊച്ചുകുട്ടികളേപ്പോലെ! പഴയ സിനിമകളിൽ നിന്ന് പലതും പെറുക്കി വച്ച് ഒരു പേരുമിട്ടാൽ സിനിമയാകുമോ? ഇല്ലെന്ന് എന്നേക്കാൾ നന്നായി അറിയാവുന്നയാളാണ് അങ്ങ്. ഈ കഥാസാരം വായിച്ച് അങ്ങു നാണിച്ചു നഖചിത്രമെഴുതി നിൽക്കുന്നത് എനിക്കിപ്പോൾ കാണാം. സിനിമ പോകുന്ന പോക്കിലെ യുക്തിയുടെ കിടപ്പോർത്താൽ അങ്ങ് നഖചിത്രമെഴുത്തിലെ രാജാ രവിവർമ്മയായിപ്പോകും!

തിരക്കഥാകൃത്തായ എന്നോടെന്തിനാ ഇതൊക്കെ പറയുന്നത് എന്ന് അങ്ങേക്ക് എന്റെ മുഖത്തു നോക്കി ചോദിക്കാൻ ന്യായമായും അവകാശമുണ്ട്. ഒരു സിനിമയുടെ ഗുണദോഷങ്ങളുടെ ഉത്തരവാദി സംവിധായകൻ തന്നെയാണ്; നിഷേധിക്കുന്നില്ല. പക്ഷേ, ഈ സിനിമയുടെ സംവിധായകൻ ഷാജി കൈലാസ് സാറല്ലേ! അദ്ദേഹത്തോട് ഇതൊക്കെ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ സാർ? ഉണ്ടായിരുന്നെങ്കിൽ കമ്മീഷണർക്കും ആറാം തമ്പുരാനുമൊക്കെ ആക്ഷനും കട്ടും പറഞ്ഞ നാവു കൊണ്ട് അദ്ദേഹം ദ്രോണയും സൗണ്ട് ഓഫ് ബൂട്ടുമൊക്കെ സംവിധാനിക്കാൻ സമ്മതം നൽകുമോ? ഇല്ല. നരേന്ദ്രപ്രസാദ് എന്ന പ്രഗത്ഭനായ നടൻ അവതരിപ്പിച്ച ഏകലവ്യനിലെ സ്വാമിയെ സായികുമാർ അതിവികൃതമായി അനുകരിക്കുന്നതു കണ്ടപ്പോൾ സംവിധായകന്റെ കൈയിലെ ഉപകരണങ്ങൾ മാത്രമാണ് അഭിനേതാക്കൾ എന്ന വിശ്വാസം എന്നിൽ ഒന്നുകൂടി ഉറച്ചു. സായികുമാറിനേപ്പോലെ കഴിവുള്ള ഒരു നടനെ ഈ കോലത്തിലാക്കിയെടുക്കണമെങ്കിൽ സംവിധായകന്റെ സാമർത്ഥ്യമില്ലായ്‌മ നടന്റെ കഴിവിന്റെ നെറുകയിൽ കാലമർത്തി ശിവതാണ്ഡവം നടത്തുക തന്നെ വേണം.

സാറങ്ങനെയല്ലെന്നും കുറച്ചു ബുദ്ധിയുള്ള കൂട്ടത്തിലാണെന്നുമുള്ള വിചാരമുള്ളതുകൊണ്ടാണ് ഒന്ന് എഴുതാമെന്നു കരുതിയത്. ഒന്നുമില്ലെങ്കിലും ഒരു പത്രക്കാരന്റെ ബുദ്ധിയെങ്കിലും കാണാതിരിക്കില്ലല്ലോ! അടുത്ത കാലത്തെങ്ങാനും സാറ് മലയാളസിനിമ കണ്ടിരുന്നെങ്കിൽ ഇങ്ങനെയൊരു സാധനവുമായി വരില്ലായിരുന്നു എന്നാണ് എന്റെ ഉത്തമവിശ്വാസം. ടി കെ രാജീവ് കുമാർ ജനകീയവൽക്കരിച്ച അന്താരാഷ്‌ട്ര ചലച്ചിത്രോത്സവവും (IFFK) ഇന്റർനെറ്റിന്റെ വളർച്ചയും കൂടി മലയാളസിനിമയുടെ ജാതകം തന്നെ മാറ്റിയെഴുതാൻ തുടങ്ങിയിരിക്കുന്നു സാർ. (ലക്ഷണമൊത്ത ഒരു സിനിമ പോലും എടുത്തിട്ടില്ലെങ്കിലും, ചലച്ചിത്ര അക്കാദമിയുടെ ഏറ്റവും മികച്ച സാരഥിയെന്ന നിലയിൽ രാജീവ് കുമാറിന്റെ നാമം വാഴ്ത്തപ്പെടുക തന്നെ വേണം. അദ്ദേഹത്തെ നമ്മുടെ സിനിമാചരിത്രം അവഗണിക്കാതിരിക്കട്ടെ.) കട്ടും മോട്ടിച്ചും ചിലപ്പോൾ കണ്ടുപഠിച്ചുമൊക്കെയായി നമ്മുടെ പുതിയ ചെറുപ്പക്കാർ പുതിയ തരം സിനിമകളൊക്കെ പിടിച്ചു തുടങ്ങിയിരിക്കുന്നു ഇപ്പോൾ. അതിൽ രസിക്കുന്ന ഒരു തലമുറ ഇവിടെ വളർന്നുതുടങ്ങുകയും ചെയ്‌തിരിക്കുന്നു.

നമ്മുടെ രഞ്ജിത്തൊക്കെ കാറ്റിനനുസരിച്ച് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതു കാണുന്നില്ലേ? മലയാളത്തിൽ പിച്ച വച്ചു തുടങ്ങുന്ന നവസിനിമയുടെ കാരണവരായി മൂപ്പര് അവരോധിക്കപ്പെട്ടു കഴിഞ്ഞു. അതിന്റെ തൊട്ടിപ്പുറത്തൊരു കസേര പിടിക്കാൻ കഴിവുള്ളയാളാണ് സാർ താങ്കൾ. ഇമ്മാതിരി കുഞ്ഞുകളികളൊക്കെ നിർത്തി ഒരു കൈ നോക്കണമെന്നാണ് എന്റെ അഭിപ്രായം. ജീവിതം ഒരു മഹാത്ഭുതമാണ്, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അതു നിങ്ങൾക്കായി എപ്പോഴും കാത്തുവയ്‌ക്കുന്നു എന്ന് എഴുതിയത് അങ്ങയുടെ പ്രിയസുഹൃത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെയാണ്. അങ്ങ് ജീവിതത്തിനൊരു ചാൻസ് കൊടുക്കണം.

നന്മകൾ പ്രാർത്ഥിച്ചുകൊണ്ട്

സ്നേഹത്തോടെ
ജി. കൃഷ്‌ണമൂർത്തി

Friday, July 20, 2012

ഒരു ഹിറ്റ് പ്രതീക്ഷിച്ച് ജി എസ് വിജയന്‍



 മമ്മൂട്ടിയുടെ ഡേറ്റ് വാങ്ങി ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് 'ചരിത്രം' എന്ന സിനിമ സംവിധാനം ചെയ്ത് വെള്ളിത്തിരയിലേക്ക് എത്തിയ വിജയനു വിരലിലെണ്ണാവുന്ന ചിത്രങ്ങളെ സ്വന്തം പേരില്‍ കുറിക്കാന്‍ കഴിഞ്ഞുള്ളു. ഒരു മേജര്‍ ഹിറ്റിനു വേണ്ടി ഇരുപത്തിമൂന്നു വര്‍ഷമായി കാത്തിരിക്കുന്നു. ഇപ്പോള്‍ പന്ത്രണ്ട് വര്‍ഷത്തിനു ശേഷമാണ് ഒരു ചിത്രമൊരുക്കുന്നത്. സുരേഷ് ഗോപി അഭിനയിച്ച് രണ്ടായിരത്തില്‍ പുറത്തിറങ്ങിയ 'കവര്‍ സ്റ്റോറി' ആണ് വിജയന്റെ അവസാന ചിത്രം. മടങ്ങി വരവിനും മമ്മൂട്ടി ചിത്രം തന്നെയാണ് വിജയന്‍ ഒരുക്കുന്നത്. ചിത്രം; മലബാര്‍ 


മലയാളത്തിന്റെ ബെസ്റ്റ് ആക്ടറും, തുറുപ്പു ഗുലാനും, ബിഗ് ബിയും ഒക്കെയായിരുന്ന മമ്മുക്ക ബോംബേ മാര്‍ച്ച് പന്ത്രണ്ടാം തീയതി കഴിഞ്ഞപ്പോള്‍ മുതല്‍ വലിയ കഷ്ടകാലത്തിലാണ്. വെനീസിലെ വ്യാപാരിയുടെ കച്ചോടം പൂട്ടി, കോബ്ര തിരിഞ്ഞു കടിച്ചു, പിന്നെ കിങ്ങും കമ്മീഷണറും ഒന്നിച്ചു ശ്രമിച്ചിട്ടു പോലും രക്ഷപെട്ടില്ല. ഒരു പിടിവള്ളിയാകുമെന്ന പ്രതീക്ഷയിലാണ് അടുത്ത ചിത്രം സ്വയം നിര്‍മ്മിക്കുന്നത്. (അതോ കാശ് മുടക്കാന്‍ ആളെ കിട്ടാഞ്ഞോ?) വെള്ളിമലയിലെ ജവാന്‍ വെള്ളിടി വെട്ടിക്കുമോയെന്നു കാത്തിരിക്കണം. അതെന്തായാലും കിട്ടിയാ കിട്ടി പോയാല്‍ പോയി എന്ന അവസ്ഥയിലായെന്ന് ഒരു സംശയം; അതുകഴിഞ്ഞ് ഇറങ്ങുന്നസിനിമ സൂപ്പര്‍ ഹിറ്റ് ആക്കിയേ അടങ്ങൂ എന്ന വാശിയിലാണ്മമ്മൂട്ടി എന്നു തോന്നുന്നു. പുതുതലമുറ സിനിമയുടെ വിജയത്തിന്റെ പ്രധാനചേരുവയും, രാശിയുമായി കരുതപ്പെടുന്ന അനൂപ് മേനോന്റെ ഒപ്പം ആണ് അടുത്ത ചിത്രം; മലബാര്‍ . അനൂപ് മേനോന്‍മാത്രമല്ല, ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന ഘടകം രഞ്ജിത് ആണ്. ഹിറ്റ് മേക്കര്‍ രഞ്ജിത് ആണ് മലബാറിനു തിരക്കഥയൊരുക്കുന്നത്. 


മമ്മൂട്ടിയുടെ മാത്രമല്ല, മറ്റൊരാളുടെ തിരിച്ചു വരവിനു കൂടി വേദിയൊരുക്കാനുള്ള ശ്രമമാണ് ഈ ചിത്രം. സംവിധായകന്‍ ജി എസ് വിജയന്‍ ആണ് ഒരു ഹിറ്റ് പ്രതീക്ഷിച്ച് ഇറങ്ങുന്നത്. മമ്മൂട്ടിയുടെ ഡേറ്റ് വാങ്ങി ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് 'ചരിത്രം' എന്ന സിനിമ സംവിധാനം ചെയ്ത് വെള്ളിത്തിരയിലേക്ക് എത്തിയ വിജയനു വിരലിലെണ്ണാവുന്ന ചിത്രങ്ങളെ സ്വന്തം പേരില്‍ കുറിക്കാന്‍ കഴിഞ്ഞുള്ളു. ഒരു മേജര്‍ ഹിറ്റിനു വേണ്ടി ഇരുപത്തിമൂന്നു വര്‍ഷമായി കാത്തിരിക്കുന്നു. ഇപ്പോള്‍ പന്ത്രണ്ട് വര്‍ഷത്തിനു ശേഷമാണ് ഒരു ചിത്രമൊരുക്കുന്നത്. സുരേഷ് ഗോപി അഭിനയിച്ച് രണ്ടായിരത്തില്‍ പുറത്തിറങ്ങിയ 'കവര്‍ സ്റ്റോറി' ആണ് വിജയന്റെ അവസാന ചിത്രം. മടങ്ങി വരവിനും മമ്മൂട്ടി ചിത്രം തന്നെയാണ് വിജയന്‍ ഒരുക്കുന്നത്. 



മമ്മൂട്ടിയുടെ പല നല്ല സിനിമകളും പിറന്നത് രഞ്ജിത്തില്‍ നിന്നാണ്; കൈയ്യൊപ്പ്, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്നിവയയായിരുന്നു മമ്മൂട്ടി-രഞ്ജിത് കൂട്ടുകെട്ടിന്റെ ചിത്രങ്ങള്‍ . മോഹന്‍ ലാലുമൊത്ത് 'സ്പിരിറ്റ്' എന്ന ചിത്രമെടുത്ത ശേഷമാണ് രഞ്ജിത് മമ്മൂട്ടിയിലേക്ക് മടങ്ങിയെത്തുന്നത്. 'പ്രാഞ്ചിയേട്ടനു' ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായതിനാല്‍ ആരധകര്‍ക്ക് പ്രതീക്ഷകളേറെ, ഒപ്പം മാറ്റു കൂട്ടാന്‍ അനൂപ് മേനോനും. നായകതുല്യ വേഷമാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന വടക്കന്‍ കേരളീയ സമ്പന്നന്‍. രഞ്ജിത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണു അനൂപ്.
'വെനീസിലെ വ്യാപാരി' ക്കു ശേഷം മമ്മൂട്ടിയും കാവ്യയും ഒന്നിക്കുന്ന ചിത്രം കൂടിയാവും മലബാര്‍ . രാജമാണിക്യം, ബിഗ് ബി, ഇന്ത്യന്‍ റുപ്പീ, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരു പ്രാദേശിക ഡയലക്ടിലെത്തുന്ന ചിത്രമാവും മലബാര്‍. പേരു സൂചിപ്പിക്കും പോലെ മലബാര്‍ തന്നെയാണ് അടിസ്ഥാനം. വടക്കന്‍ കേരളത്തിലെ മലയാളമാണ് ഉപയോഗിക്കുന്നത്. ആദ്യമായി തന്റെ സ്വന്തം ഭാഷ സിനിമയില്‍ ഉപയോഗിക്കുവാന്‍ പോകുന്നതിന്റെയും, അതു കേരളമാകെ പ്രശസ്തമാകുന്നതിന്റെയും ത്രില്ലില്‍ ആണു കാവ്യ. നീലേശ്വരം മലയാളമാണ് കാവ്യ ഇതില്‍ സംസാരിക്കുക. 


മലബാറില്‍ അനൂപ് മേനോന്റെ ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. ബാപ്പൂട്ടി എന്നാണ് കഥാപാത്രത്തിന്റെ പേര്. വടക്കന്‍ മലബാറിലെ ജനങ്ങളുടെ ജീവിതരീതി എടുത്തുകാട്ടാനുദ്ദേശിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ 'ബാപ്പൂട്ടി' ജീവിതം വരുന്നിടത്തു വച്ചു കാണാം എന്ന ശൈലിയില്‍ മുന്നോട്ടു പോവുന്നയാളാണ്. സിന്‍സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ മേക്കപ്പ് മാന്‍ ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോടും പരിസര പ്രദേശങ്ങളിലും ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. 

നിത്യയാണിവിടെ താരം


മമ്മൂട്ടിയ്ക്കും ലാലിനും മലയാള സിനിമയില്‍ മാര്‍ക്കറ്റുണ്ടാവും. എന്നാല്‍ തെലുങ്കില്‍ സ്ഥിതി ഇതല്ല. അവിടെ നിത്യയാണ് താരം. 180, ഇഷ്‌ക് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നിത്യ നായികയായ മലയാള മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് തെലുങ്കില്‍ നല്ല മാര്‍ക്കറ്റാണെന്ന് ടോളിവുഡിലെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ സുനില്‍ പ്രശാന്ത് പറയുന്നു. നിത്യയുടെ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രം തെലുങ്കിലെത്തിക്കാനുള്ള അവകാശം സ്വന്തമാക്കിയത് സുനിലിന്റെ പ്രൊഡക്ഷന്‍ കമ്പനിയാണ്.
തെലുങ്കിലെ ഒന്നാം നമ്പര്‍ താരങ്ങള്‍ക്കൊപ്പമാണ് നിത്യയുടെ സ്ഥാനം. നടിയുടെ തെലുങ്ക് ചിത്രങ്ങള്‍ക്ക് മാത്രമല്ല ഏതു ഭാഷയിലുള്ള ചിത്രങ്ങള്‍ക്കും ടോളിവുഡില്‍ ഏറെ ആരാധകരുണ്ട്. നഗരപശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ളതും പ്രാദേശികമായ വേര്‍തിരിവില്ലാത്തതുമായ മലയാള ചിത്രങ്ങളാണ് തെലുങ്കില്‍ പൊതുവേ സ്വീകരിക്കപ്പെടുന്നത്. എന്നാല്‍ നിത്യ മേനോന്റെ 'തത്സമയം ഒരു പെണ്‍കുട്ടി' എന്ന സിനിമ ഇതിനേയും  മറികടന്നിരിക്കുകയാണ്. ഒരു ഗ്രാമീണപെണ്‍കുട്ടിയുടെ കഥ പറയുന്ന ഈ ചിത്രത്തിനും തെലുങ്കില്‍ നല്ല വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.
തന്റെ ചിത്രങ്ങളായ ബിഗ് ബിയും അന്‍വറും മുന്‍പ് തെലുങ്കിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ടെങ്കിലും നിത്യ അഭിനയിച്ച ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് ഇവയേക്കാളൊക്കെ നല്ല ഓഫറാണ് ടോളിവുഡില്‍ നിന്ന് ലഭിച്ചതെന്ന് സംവിധായകന്‍ അമല്‍ നീരദ് പറയുന്നു. മലയാളത്തില്‍ വിലക്കിയാലും അന്യ ഭാഷകള്‍ക്ക് നിത്യയെ വേണമെന്ന് ചുരുക്കം.

ദിലീപ് തുറന്നുപറയുന്നു.!


മോഹന്‍ലാല്‍, അനുപം ഖേര്‍ എന്ന മഹാമേരുക്കളെ മറികടന്ന് തേടിയെത്തിയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ദിലീപ് അര്‍ഹിച്ചിരുന്നുവോ? അവാര്‍ഡ് പ്രഖ്യാപനം വന്നയുടനെ ഇങ്ങനെയൊരു വികാരമാണ് എങ്ങും നിന്നുമുയര്‍ന്നത്. സൂപ്പര്‍താരത്തിന് അവാര്‍ഡ് കിട്ടാത്ത ആരാധകരുടെ വികാരമല്ല ഇവിടെ പ്രകടിപ്പിയ്ക്കുന്നത്.
വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ അഭിനയം അത്ര മഹത്തരമായിരുന്നുവോയെന്നാണ് ചോദ്യം. അതേയെന്നാണ് ഉത്തരമെങ്കില്‍ ഒരു കാര്യമുറപ്പിയ്ക്കാം. പണ്ടേക്കു പണ്ടേ രണ്ടുമൂന്ന് സംസ്ഥാന അവാര്‍ഡുകളെങ്കിലും നടനെ തേടിയെത്തേണ്ടതായിരുന്നു.
നാടോടി മന്നന്റെ ലൊക്കേഷനില്‍ വെച്ചാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ച വിവരം ദിലീപ് അറിയുന്നത്. അവാര്‍ഡ് കിട്ടിയത് ഒരിടിവെട്ടായിപ്പോയെന്നായിരുന്നു ദിലീപ് ആദ്യം പ്രതികരണം. വ്യാഴാഴ്ച രാവിലെ ലൊക്കേഷനിലെത്തുമ്പോള്‍ ഉച്ചയ്ക്ക് ഒരു സ്‌റ്റേറ്റ് അവാര്‍ഡ് തന്നെ കാത്തിരിയ്ക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ദിലീപ് തുറന്നുപറയുന്നു.
എന്നാല്‍ ലാലും അനുപം ഖേഖുമൊക്കെ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ ഭാഗ്യത്തിന്റെ പിന്തുണയും ദിലീപിനുണ്ടായിരുന്നുവെന്നതാണ് സത്യം. അവാര്‍ഡ് നിര്‍ണയത്തിനായി നാല്‍പത് സിനിമകള്‍ കണ്ട ജൂറിയ്ക്ക് ഏറ്റവും തലപുകയ്‌ക്കേണ്ടി വന്നത് മികച്ച നടനെ കണ്ടെത്തുന്ന കാര്യത്തിലായിരുന്നു.
ബ്ലെസ്സി സംവിധാനം ചെയത' പ്രണയം എന്ന ചിത്രത്തില്‍ ഉജ്ജ്വല അഭിനയം കാഴ്ച വെച്ച മോഹന്‍ലാലിന്റെ മാത്യൂസ് മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് ജൂറി ആദ്യമേ വിലയിരുത്തിയിരുന്നു. എ്ന്നാല്‍ ലാലിനൊപ്പം തന്നെ നില്‍ക്കുന്ന അനുപം ഖേറിന്റെ വേഷവും മികച്ചതാണെന്ന അഭിപ്രായവും ഒരു വിഭാഗം അംഗങ്ങള്‍ പ്രകടിപ്പിച്ചു.
ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിയ്ക്കുന്ന കാര്യത്തില്‍ ലാലിനെ കടത്തിവെട്ടുന്ന പ്രകടനമാണ് പലപ്പോഴും അനുപം ഖേര്‍ കാഴ്ച വച്ചതെന്നും അതിനാല്‍ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കണമെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. അങ്ങനെയാണെങ്കില്‍ രണ്ടുപേര്‍ക്കുമായി അവാര്‍ഡ് പങ്കുവയ്ക്കാമെന്നൊരു നിര്‍ദ്ദേശം ഉരുത്തിരിഞ്ഞുവന്നു.

തട്ടത്തിന്‍ മറയത്ത്: ഈ പടമൊരു 'മൊഞ്ചത്തി'


ഹരി 





'ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ' - പോസ്റ്ററിലിങ്ങനെ പ്രേമത്തെ കണ്ടപ്പോളുണ്ടായ കലിപ്പ് ചെറുതല്ല. :-) എന്നാലീ ഉമ്മച്ചിക്കുട്ടിയുടേയും നായരുടേയും കഥ 'തട്ടത്തിന്‍ മറയത്തി'ലൂടെ വിനീത് ശ്രീനിവാസന്‍ പറയുമ്പോള്‍ ഇതൊരു പെണ്ണിനെ പ്രേമിച്ച ആണിന്റെ കഥയാവുന്നു, അവരുടെ പ്രണയമാവട്ടെ മനസില്‍ തൊടുന്നൊരനുഭവവുമാവുന്നു. പ്രണയിച്ചിട്ടുള്ളവര്‍ക്കിതൊരു അയവിറക്കലാണ്‌, ഇപ്പോള്‍ പ്രണയിക്കുന്നവരുടെ മനസിനൊരു തണുപ്പും ഇനിയും പ്രണയിച്ചിട്ടില്ലാത്തവര്‍ക്കൊരു നഷ്ടബോധവും! 'മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബി'ല്‍ നിന്നും 'തട്ടത്തിന്‍ മറയത്തി'ലെത്തുമ്പോള്‍ രചയിതാവായും സംവിധായകനായും വിനീത് ശ്രീനിവാസന്‍ പടവുകള്‍ പലതു കയറിയിരിക്കുന്നു. ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ ശ്രീനിവാസനും മുകേഷും ചേര്‍ന്നാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. നിവിന്‍ പോളി, ഇഷ തല്‍വാര്‍, അജു വര്‍ഗീസ് തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. ഒരു നല്ല കാഴ്ചയെന്നതിനപ്പുറം ഒരു നല്ല പ്രണയാനുഭവവുമായി മാറുന്ന ചിത്രം ആരും ഇഷ്ടപ്പെട്ടു പോവുന്നൊരു 'മൊഞ്ചത്തി' തന്നെയാണ്‌.

രണ്ടു മതത്തില്‍ പെട്ടൊരു ആണിന്റെയും പെണ്ണിന്റെയും കഥ പുതിയതൊന്നുമല്ല, അതിനെ ഇന്നത്തെ കാലത്തോടിണക്കി ഒരു നല്ല പ്രണയാനുഭവമാക്കിയതില്‍ വിനീത് ശ്രീനിവാസനെ അഭിനന്ദിക്കുക തന്നെ വേണം. കഥയല്ല, മറിച്ച് അതെങ്ങിനെ പറയുന്നു എന്നതാണ്‌ സിനിമയില്‍ കാര്യമെന്നതിന്‌ ഒരു നല്ല ഉദാഹരണം കൂടിയാവുന്നുണ്ട് ഈ ചിത്രം. അതിനാടകീയതയിലേക്ക് വഴുതാതെ കഥാസന്ദര്‍ഭങ്ങളെ മികവോടെ അവതരിപ്പിക്കുവാനും രചയിതാവിനായി. കളിയായും കാര്യമായും ചിരിക്കാനും ചിന്തിക്കാനുമുതകുന്ന കുറേ നല്ല വരികള്‍ കഥാപാത്രങ്ങള്‍ക്കു നല്‍കിയിട്ടുമുണ്ട് വിനീത്. പക്ഷെ, കുറ്റമറ്റൊരു തിരക്കഥയെന്നുമാവുന്നില്ല ഇതിന്റേത്. പ്രണയമുണ്ടാവുന്നത് രണ്ടു പേര്‍ തമ്മിലാണെങ്കിലും അവരിലൊരാളുടെ പ്രണയത്തെ മാത്രം ഏകപക്ഷീയമായി അവതരിപ്പിക്കുന്നു ചിത്രം. ഉമ്മച്ചിക്കുട്ടിയുടെ (ആയിഷ / ഐഷയുടെ) പ്രണയം അപ്പോഴും തട്ടത്തിന്റെ മറയത്തു തന്നെയെന്നു സാരം. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ആയിഷയുടെ ബാപ്പയെ കൂടുതല്‍ ഭംഗിയാക്കുവാനും രചയിതാവിനാവുമായിരുന്നു. ഇതൊടുക്കം ഒരു സുപ്രഭാതത്തിലുള്ള ബാപ്പയുടെ മനസുമാറ്റം അത്ര വിശ്വസനീയമായി അനുഭവപ്പെട്ടില്ല. ഒരൊറ്റ രാത്രിയിലെ മകളുടെ കരച്ചില്‍ കണ്ടുള്ള മാറ്റമെന്നു തോന്നാതെ, ആ കഥാപാത്രത്തില്‍ വരുന്ന മാറ്റം കൂടുതല്‍ പൂര്‍ണതയോടെ അവതരിപ്പിക്കാമായിരുന്നു. ഇതോടൊപ്പം വിനോദിന്റെ പ്രണയത്തിനു ചുക്കാന്‍ പിടിക്കാന്‍ മുട്ടി നില്‍ക്കുന്ന ജനമൈത്രി പോലീസെന്ന കല്ലുകടി കൂടി മാറ്റി നിര്‍ത്തിയാല്‍ മറ്റിടങ്ങള്‍ യുക്തിസഹമായി പറയുവാന്‍ വിനീതിനു കഴിഞ്ഞു. എന്നാലീ കുറവുകളെയൊക്കെ അപ്രസക്തമാക്കും വിധം, തുടക്കം മുതല്‍ ഒടുക്കം വരെ കാണികളുടെ ശ്രദ്ധ സിനിമയില്‍ നിന്നു മാറാതെ കാക്കുവാന്‍ വിനീതിലെ സംവിധായകനായി എന്നതാണിവിടെ പ്രസക്തം.

കാഴ്ചയിലും പ്രവര്‍ത്തിയിലും ഒരു പാവക്കുട്ടി മാതിരിയാണ് തട്ടത്തിന്റെ മറയത്തുള്ള ഇഷ ത‍ല്‍വാറിന്റെ ആയിഷ. അങ്ങിനെയുള്ള ആയിഷയെ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാവുന്നത് വിനോദിലൂടെയാണ്‌. ഈയൊരു അധികബാധ്യത കൂടി ഏറ്റെടുത്ത് വിനോദിനെ മികവോടെ അവതരിപ്പിക്കുവാന്‍ നിവിന്‍ പോളിക്കു കഴിഞ്ഞു. ആയിഷ - വിനോദ് പ്രണയജോഡികള്‍ക്ക് ഹംസമാവുന്ന ഹംസയെ അവതരിപ്പിച്ച ഭഗത് മാനുവല്‍, വിനോദിന്റെ സന്തത സഹചാരിയായെത്തുന്ന അജു വര്‍ഗീസ്, സതീശനെന്ന വേഷത്തില്‍ ദിനേഷ് നായര്‍, ചെറിയ വേഷങ്ങളിലെത്തുന്ന സണ്ണി വെയിനും മണിക്കുട്ടനും, ആയിഷയുടെ ചേച്ചിയായി അപര്‍ണ നായര്‍; ഇങ്ങിനെ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച യുവ അഭിനേതാക്കളേവരും തങ്ങളുടെ വേഷങ്ങള്‍ വലിപ്പച്ചെറുപ്പമില്ലാതെ മികച്ചതാക്കി. മനോജ് കെ. ജയന്‍, ശ്രീനിവാസന്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളും മോശമായില്ല. ചിത്രത്തിന്റെ തുടക്കത്തിലെത്തുന്ന കുട്ടികളുടെ ശരീരഭാഷയില്‍ വല്ലാത്തൊരു ഏച്ചുകെട്ടല്‍ അനുഭവപ്പെട്ടു. ഒരുപക്ഷെ, കുട്ടികളെ ഉപയോഗിക്കുവാന്‍ വിനീത് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
പടമൊരു മൊഞ്ചത്തിയെങ്കില്‍ ആ മൊഞ്ചത്തിയുടെ ഏഴഴകും നമുക്കു കാട്ടിത്തരുന്നത് ജോമോന്‍ ടി. ജോണിന്റെ ക്യാമറയാണ്‌. ദൃശ്യങ്ങള്‍ക്കു മിഴിവേകുന്നതില്‍ അജയന്‍ മങ്ങാടിന്റെ കലാസംവിധാനത്തിനും ഒപ്പം സമീറ സനീഷിന്റെ വസ്‍ത്രാലങ്കാരത്തിനുമുള്ള പങ്കു ചെറുതല്ല. ചമയത്തില്‍ ഹസന്‍ വണ്ടൂരും മികവു പുലര്‍ത്തുന്നു. ഇവരുടെ പിന്തുണയോടെ ജോമോന്‍ പകര്‍ത്തിയ സുന്ദര ദൃശ്യങ്ങളെ രഞ്ജന്‍ എബ്രഹാം സന്നിവേശിപ്പിക്കുക കൂടി ചെയ്തപ്പോള്‍ 'അഭ്രപാളിയിലെ കവിത' എന്നൊക്കെ പറയുവാന്‍ തോന്നുന്നൊരു ചേല്‌ ഓരോ ഫ്രയിമിലും നിറയുന്നു. ഇതിനൊക്കെ പുറമേ ചിത്രത്തില്‍ പ്രണയം നിറച്ചു കൊണ്ട് ഷാന്‍ റഹ്മാന്‍ ഈണമിട്ട പശ്ചാത്തലവും മനോഹര ഗാനങ്ങളും കൂടി ചേരുമ്പോള്‍ പറഞ്ഞറിയിക്കുവാന്‍ വിഷമമായ, കണ്ടറിയേണ്ടൊരു ചിത്രമായി 'തട്ടത്തിന്‍ മറയത്ത്' മാറുന്നു. ചില ചലച്ചിത്രഗാനങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച്, നിശബ്ദതയ്‍ക്കും കൂടി ഇടം നല്‍കിയാണ്‌ ഷാന്‍ റഹ്മാന്റെ പശ്ചാത്തലസംഗീതം ദൃശ്യങ്ങളെ പൊലിപ്പിച്ചു കൊണ്ടു ചേരുന്നത്. 

വിനീത് ശ്രീനിവാസനെഴുതി അദ്ദേഹം തന്നെ ആലപിച്ച "അനുരാഗത്തിന്‍ വേളയില്‍..." ഇതിനോടകം തന്നെ ഹിറ്റാണ്‌. അനു എലിസബത്ത് ജോസെഴുതിയ മൂന്നു ഗാനങ്ങള്‍; സച്ചിന്‍ വാര്യരും രമ്യ നമ്പീശനും ചേര്‍ന്നു പാടിയ "മുത്തുച്ചിപ്പി പോലൊരു...", സച്ചിന്‍ വാര്യര്‍ പാടിയ "തട്ടത്തിന്‍ മറയത്തെ പെണ്ണേ...", വിനീത് പാടിയ "ശ്യാമാംബരം പുല്‍കുന്നൊരാ..." എന്നിവയും ശ്രദ്ധേയം. രാഹുല്‍ സുബ്രഹ്മണ്യന്‍ പാടിയ "അനുരാഗം, അനുരാഗം...", യാസിന്‍ നിസാര്‍ പാടിയ "പ്രാണന്റെ നാളങ്ങള്‍...", അരുണ്‍ ഏലാട്ടിന്റെ ശബ്ദത്തിലുള്ള "നമോസ്‍തുതേ..." എന്നിവയൊക്കെ ഗാനങ്ങളേക്കാളുപരി ദൃശ്യങ്ങളെ പൂരകമാക്കുന്ന പശ്ചാത്തലസംഗീതമായാണ്‌ ചിത്രത്തില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ക്ലോസപ്പ് ഷോട്ടുകളില്‍, ചിലതു മാത്രം ഫോക്കസിലാക്കിയുള്ള ദൃശ്യങ്ങളുടെ ആധിക്യമുണ്ട് ഗാനരംഗങ്ങളില്‍. സംവിധായകനും ഛായാഗ്രാഹകനും പാട്ടുകളുടെ ചിത്രീകരണത്തില്‍ കാര്യമായ ആശയങ്ങളില്ലായിരുന്നെന്നു തോന്നിപ്പോവും പലപ്പോഴും.

'പെണ്ണിന്റെ സ്വപ്നങ്ങളെയല്ല മറിച്ച് അവളുടെ വിശുദ്ധിയെയാണ്‌ കറുത്തതുണികൊണ്ട് മറയ്‍ക്കേണ്ടത്' എന്ന വാചകമൊക്കെ എത്രമാത്രം സാധുവാണെന്ന് സംശയമുണ്ടെങ്കിലും, സ്വപ്നങ്ങള്‍ക്കെങ്കിലും സ്വാതന്ത്ര്യം കിട്ടുന്നെങ്കില്‍ (സിനിമയിലെങ്കിലും!) അത്രയുമായി. ഒരുപക്ഷെ ഒരു യഥാര്‍ത്ഥ ജീവിതത്തില്‍ ഇതൊന്നും നടക്കില്ലായിരിക്കാം, ഒരു ദിവാസ്വപ്നം തന്നെയാവാം വിനോദിന്റെയും ആയിഷയുടേയും പ്രണയസാഫല്യം; പക്ഷെ, ഇത്തരത്തില്‍ ചില സ്വപ്നങ്ങളെങ്കിലും കാണുവാനില്ലെങ്കില്‍ എത്ര വിരസമായിരിക്കും ഈ ലോകം! ആദ്യം കാണിക്കുന്ന കുട്ടികളെ ചിത്രത്തിനൊടുവില്‍ പേരു ചൊല്ലി വിളിച്ചില്ലെങ്കിലും കാണികള്‍ക്കു മനസിലാവും. അത്രയെങ്കിലുമൊക്കെ പ്രേക്ഷകര്‍ക്ക് ബോധമുണ്ടെന്ന് വിനീതിന്‌ അടുത്ത ചിത്രത്തില്‍ ഓര്‍മ്മിക്കാം. മറിച്ച് അവര്‍ വിനോദ് - ആയിഷയെ* അല്ലായിരുന്നെങ്കില്‍ പിന്നെയുമതിന്‌ സാംഗത്യം വരുമായിരുന്നു. ഒടുവിലെ ഈ കല്ലുകടി ഒരല്‍പം അലോസരപ്പെടുത്തി. പക്ഷെ, ഇവയൊന്നും ചിത്രത്തിന്റെ മൊത്തത്തിലുള്ള ആസ്വാദ്യതയെ തരുമ്പും ബാധിക്കുന്നില്ലെന്നത് എടുത്തു പറയുന്നു. വടക്കന്‍ കേരളത്തിലെ പാതിരാക്കാറ്റു തട്ടിത്തടഞ്ഞു പോവുന്ന തട്ടവും മുടിയും സ്വന്തമായ ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ ഞങ്ങളുടേതാക്കിയ വിനീതിനും കൂട്ടുകാര്‍ക്കും 'ചിത്രവിശേഷ'ത്തിന്റെ അഭിനന്ദനങ്ങള്‍/

വിനോദിന്റെ ചേച്ചിയും ഹംസയും തമ്മിലുള്ള പ്രണയസാഫല്യമായി ഇവിടം മാറ്റിയിരുന്നെങ്കിലോ? നായരുകുട്ടിയെ കണ്ടു പടച്ചവനെ വിളിക്കുന്ന മുസ്ലീം പയ്യനായി ആണ്‍കുട്ടിയും മാറണം. ഇങ്ങിനെയൊരു കുസൃതി കൂടുതല്‍ ആസ്വാദ്യകരമാവുമായിരുന്നില്ലേ? :)

സ്പെഷ്യല്‍ മെന്‍ഷന്‍: പര്‍ദ്ദയിട്ടൊരു സ്‍ത്രീ കൃഷ്ണനായി വേഷമിട്ടൊരു കുട്ടിയുമായി പോവുന്നൊരു ദൃശ്യമുണ്ട് ചിത്രത്തില്‍. പുകവലി ഹാനികരമെന്ന് എഴുതി കാണിക്കുന്നതു പോലെ, ആ ഫ്രയിമില്‍ 'Inspired from a famous photograph' എന്നെഴുതി കാണിക്കുവാന്‍ മനസു കാണിച്ച വിനീതിനും സംഘത്തിനും ഒരു സ്പെഷ്യല്‍ കൈയ്യടി. :)