തെലുങ്ക് നടന്‍
നാഗാര്‍ജ്ജുനയുടെ ഭാര്യയും നടിയുമായ അമലയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രീന്‍ പീസ്
പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അമലയെ അറസ്റ്റ് ചെയ്തത്. പിന്നീട് അമലയെ പൊലീസ്
വിട്ടയച്ചു.
ഹൈദരാബാദിലെ ചാര്‍മിനാറിന്
സമീപം പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വനപ്രദേശത്ത് പുതിയ
കല്‍ക്കരി ഖനികള്‍ അനുവദിച്ച നടപടി റദ്ദാക്കുകയെന്നാവശ്യപ്പെട്ടായിരുന്നു
പ്രതിഷേധം. കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റിയുടെ കോണ്‍ഫറന്‍സ്
കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയായിരുന്നു
പ്രതിഷേധം.
അമലയും ഗ്രീന്‍ പീസ്
പ്രവര്‍ത്തകരും സ്‌റ്റോപ്പ് കോള്‍ ക്രൈം സേവ് ഇന്ത്യന്‍ ഫോറസ്റ്റ് എന്നെഴുതിയ
ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധമുയര്‍ത്തിയത്. വനമേഖലയിലുള്ള കല്‍ക്കരി ഖനനം
ഇന്ത്യയുടെ ജൈവവ്യവസ്ഥിതിയെ ബാധിക്കും. ഇത് വന്യജീവികളുടെ ആവാസ വ്യവസ്ഥയ്ക്കും
ഭീഷണിയാണ്. ഇതു കൊണ്ടാണ് പ്രതിഷേധത്തില്‍ പങ്കാളിയായതെന്നും അമല പറഞ്ഞു.
No comments:
Post a Comment