മദ്യത്തിന്റെയും ജ്വല്ലറിയുടെയും പരസ്യങ്ങളില്‍ അഭിനയിച്ചപ്പോഴും എനിക്കെതിരെ വിമര്‍ശനങ്ങളുടെ വാള്‍വീശലുകളുണ്ടായി. മോഹന്‍ലാല്‍ എന്ന നടന്‍ “വൈകിട്ടെന്താ പരിപാടി?” എന്ന് ചോദിച്ചതുകൊണ്ടാണ് മലയാളി ഇപ്പോള്‍ കുടിച്ച് കുന്തം മറിയുന്നത് എന്ന അവസ്ഥയിലാണ് വിമര്‍ശനങ്ങളുടെ തീഷ്ണത. വളരെ creative ആയ ഒരു പരസ്യം ആണ് അത്. ആരെയും മദ്യപിക്കാന്‍ അത് നിര്‍ബന്ധിക്കുന്നില്ല. ബാറിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. പിന്നെ മലയാളിയുടെ വലിയൊരു ഇരട്ടത്താപ്പിന്റെ ഉദാഹരണം കൂടിയാണ് ഈ വിമര്‍ശനം. 'നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍' എന്ന സിനിമയിലെ മദ്യപാനരംഗങ്ങള്‍ കണ്ടിട്ട് എത്ര പേരാണ് എന്നെ അഭിനന്ദിച്ചിട്ടുള്ളത് എന്നതിന് കണക്കില്ല.
മോഹന്‍ലാല്‍
No comments:
Post a Comment